Breaking News :

ഗർഭിണി കിണറ്റിൽ വീണു

സ്വന്തം ലേഖകൻ

നീലേശ്വരം: കിണറ്റിൽ വീണ ഗർഭിണിയെ അഗ്നി രക്ഷാസേനയുടെ സഹായത്തോടെ പുറത്തെടുത്തു. കരിന്തളം ചായ്യോത്ത് വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവതിയാണ് ഇന്നലെ പകൽ അബദ്ധത്തിൽ കിണറ്റിൽ വീണത്.

അയൽക്കാരിയുമായി  സംസാരിക്കുന്നതിനിടെയാണ് എട്ട് മാസം ഗർഭിണിയായ യുവതി കിണറ്റിൽ വീണത്. സമീപവാസികൾ യുവതിയെ പുറത്തെത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. കാഞ്ഞങ്ങാട് അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ പി.വി. പവിത്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ രക്ഷിച്ച് കരയ്ക്കെത്തിച്ചത്.

Read Previous

എം. വി. ഗോവിന്ദന് പകരം ആര് -?

Read Next

ലഹരിക്കെതിരെ കുരിശുയുദ്ധം