Breaking News :

വയോധികന്റെ 3 ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ

നീലേശ്വരം : വീട്ടിനകത്ത് തനിച്ചു താമസിക്കുന്ന വയോധികന്റെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.  പേരോല്‍ തിരിക്കുന്നിലെ  പുതിയപറമ്പത്ത് വെളുത്തമ്പുവിന്റെ മകൻ എം. വി.ജനാര്‍ദ്ദനന്റെ 62, മൃതദേഹമാണ് വീട്ടിനകത്ത് കണ്ടെത്തിയത്.  ദുര്‍ഗന്ധം വമിക്കുന്നത് കണ്ട് പരിസരവാസികള്‍ ചെന്ന് നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്.   ഭാര്യ ബാലാമണി ഏതാനും വര്‍ഷം മുമ്പ് മരണപ്പെട്ടതിനെ തുടര്‍ന്ന് കുന്നിന്‍ മുകളിലെ വീട്ടില്‍ ഇദ്ദേഹം തനിച്ചാണ് താമസം. പരിസരവാസികളുമായി അടുപ്പമൊന്നുമുണ്ടായിരുന്നില്ല.

മക്കള്‍ : ജയശ്രീ , ജയന്തി, പരേതനായ ജനീഷ്. മരുമക്കള്‍: മനോജ് . (അടുക്കം) പ്രമോദ് (പാണ്ടിക്കോട്ട് ), ലത (എണ്ണപ്പാറ ). സഹോദരങ്ങള്‍: പരേതനായ കൃഷ്ണന്‍ (തൃക്കരിപ്പൂര്‍),തങ്കമണി (കാലിക്കടവ്), ലീല (ഇരിണാവ് ), സുശീല (തൃശ്ശൂര്‍ ), ബിന്ദു (മൊറാഴ ) രവീന്ദ്രന്‍ ( ഇരിട്ടി). സംഭവത്തിൽ നീലേശ്വരം പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.

Read Previous

പാളത്തിൽ ഇരുമ്പ് ഘടിപ്പിച്ച തമിഴ് യുവതി ജയിലിൽ 

Read Next

എം. വി. ഗോവിന്ദന് പകരം ആര് -?