എം. വി. ഗോവിന്ദന് പകരം ആര് -?

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : എം.വി. ഗോവിന്ദൻ സിപിഎം സംസ്ഥാന സിക്രട്ടറിയായതോടെ പിണറായി മന്ത്രിസഭയിൽ അഴിച്ചുപണി ഉറപ്പായി. എം.വി. ഗോവിന്ദൻ നിലവിൽ മന്ത്രി പദവി  രാജിവെച്ചിട്ടില്ലെങ്കിലും രണ്ടു പദവി ഒരാൾ ഒരുമിച്ച് വഹിക്കുകയെന്ന കീഴ്്വഴക്കം സിപിഎമ്മിന് ഇല്ലാത്തതിനാൽ അദ്ദേഹം മന്ത്രി സ്ഥാനം രാജിവെക്കും. പാർട്ടി സിക്രട്ടറി സ്ഥാനം ഏറ്റെടുത്ത് മണിക്കൂറുകൾക്കുള്ളിൽ നടത്തിയ പത്രസമ്മേളനത്തിൽ പാർട്ടിയാണ് വലുതെന്ന സന്ദേശമാണ് എം.വി. ഗോവിന്ദൻ നൽകിയത്.

മുഖ്യമന്ത്രിയായാലും പാർട്ടിക്ക് കീഴ്്പ്പെട്ടിരിക്കുമെന്നും, അദ്ദേഹം വ്യക്തമാക്കി. സിപിഎം സംസ്ഥാന സിക്രട്ടറി പദവിയെന്നത് മുഖ്യമന്ത്രിയേയും പാർട്ടി മന്ത്രിമാരെയും നിയന്ത്രിച്ച് നിർത്താൻ അധികാരമുള്ള പദവിയുമാണ്.  സിപിഎമ്മിന്റെ സമര പോരാട്ട ഭൂമിയായ മൊറാഴയാണ്. എം.വി. ഗോവിന്ദന്റെ ജന്മനാടെന്നതിനാൽ വിപ്ലവ വീര്യം കൂടുതലായ സിപിഎം നേതാവാണ്. ഗോവിന്ദൻ. കൊടിയേരി ബാലകൃഷ്ണനെപ്പോലെ പാർട്ടി നിലപാടുകൾ ഉറച്ച ഭാഷയിൽ സൗമ്യമായി അവതരിപ്പിക്കുന്ന നേതാവാണ് അദ്ദേഹം. അടിമുടി പാർട്ടിയായൊരാളെന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാം. ശരീര ഭാഷയിൽപ്പോലും ധാർഷ്ട്യം കലരാത്ത സിപിഎം നേതാക്കളിലൊരാളാണ് എം.വി. ഗോവിന്ദൻ.

കായികാധ്യാപക ജോലിയുപേക്ഷിച്ച് മുഴുവൻ സമയം രാഷ്ട്രീയത്തിലിറങ്ങിയ എം.വി. ഗോവിന്ദന് രാഷ്ട്രീയത്തിലെ അടിതടകളെല്ലാം സുപരിചിതമാണ്. രണ്ടാം പിണറായി സർക്കാരിന്റെ ബാക്കിയുള്ള ഭരണ കാലയളവിൽ മുഖ്യമന്ത്രിയടക്കമള്ള പാർട്ടി മന്ത്രിമാരുടെ പാളിച്ചകൾ ചൂണ്ടിക്കാണിച്ച് പരിഹരിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തമാണ്  എം.വി. ഗോവിന്ദനുള്ളത്. ഭരണ നിർവ്വഹണത്തിൽ രണ്ടാം പിണറായി സർക്കാറിന് സംഭവിച്ച പാളിച്ചകൾ പരിഹരിച്ച് പാർട്ടിയുടെ അടിത്തറ കൂടുതൽ ശക്തമാക്കാൻ അദ്ദേഹത്തിന് കഴിയുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

എം.വി. ഗോവിന്ദൻ മന്ത്രി സ്ഥാനമൊഴിയുന്നതോടെ അദ്ദേഹത്തിന് പകരം ആെര മന്ത്രിയാക്കുമെന്നതാണ് പ്രധാന ചർച്ചാവിഷയം. മന്ത്രി സഭാ പുനഃസംഘടനയിൽ പുതുമുഖങ്ങളെത്തന്നെ മന്ത്രിയാക്കണമെന്ന് പാർട്ടി വാശി പിടിച്ചില്ലെങ്കിൽ ഒന്നാം പിണറായി മന്ത്രിസഭയിൽ കഴിവു തെളിയിച്ച എം.എം. മണി, കെ.കെ. ശൈലജ എന്നിവർക്ക് രണ്ടാമതൊരവസരം കൂടി നൽകാൻ സാധ്യതയുണ്ട്. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം തൃപ്തികരമല്ലാത്തതിനാൽ വീണാ ജോർജ്ജിനെ മാറ്റി പകരം കെ.കെ. ശൈലജയെ മന്ത്രിയാക്കണമെന്ന ആവശ്യവും സിപിഎം. അണികൾക്കിടയിലുണ്ട്.

സ്പീക്കർ സ്ഥാനം വഹിക്കുന്ന എം.ബി. രാജേഷിന് മന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ പ്രവർത്തനം തൃപ്തികരമല്ലാത്തതിനാൽ വി. ശിവൻ കുട്ടിയെ വിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി എം.ബി. രാജേഷിന് തൽസ്ഥാനം നൽകണമെന്നും അണികൾ ആവശ്യമുയർത്തുന്നുണ്ട്.

സംസ്ഥാനത്ത് യുഡിഎഫ് തീർത്തും ദുർബ്ബലമാകുകയും പ്രധാന ഘടക കക്ഷിയായ മുസ്്ലീം ലീഗിലെ ഒരു വിഭാഗം ഇടതുപക്ഷത്തേക്ക് ചേക്കേറാൻ മനസ്സുകൊണ്ട്  ആഗ്രഹിക്കുകയും  ചെയ്യുന്ന സാഹചര്യത്തിൽ എൽഡിഎഫിന് മൂന്നാമതൊരു തുടർഭരണം എന്നതായിരിക്കും പുതുതായി സ്ഥാനമേറ്റെടുത്ത സിപിഎം സിക്രട്ടറി എ.വി. ഗോവിന്ദന്റെ ലക്ഷ്യം.

LatestDaily

Read Previous

വയോധികന്റെ 3 ദിവസം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ

Read Next

ഗർഭിണി കിണറ്റിൽ വീണു