ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: ബോബി ചെമ്മണ്ണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ ഉദ്ഘാടനത്തിന് ഇന്നലെ കാഞ്ഞങ്ങാട്ടെത്തിയ ആരാധകരുടെ ബോച്ചെ ബോബി ചെമ്മണ്ണൂരിനെത്തേടി കാസർകോടിന്റെ പാർലിമെന്റംഗം രാജ്മോഹൻ ഉണ്ണിത്താനും ഇന്നലെ ലേറ്റസ്റ്റിലെത്തി. വൈകുന്നേരം 3 മണിക്ക് ലേറ്റസ്റ്റിലെത്തിയ ബോച്ചെയ്ക്ക് ലേറ്റസ്റ്റ് നൽകിയ സ്വീകരണത്തിന് ശേഷം, 4 മണിയോടെ പുറത്തിറങ്ങിയപ്പോഴാണ് അതുവഴി വന്ന ഉണ്ണിത്താൻ ലേറ്റസ്റ്റ് കെട്ടിടത്തിന്റെ മുൻ ഗേറ്റിൽ ബോബി ചെമ്മണ്ണൂർ എത്തിയ ബോഡി മുഴുവൻ സ്വർണ്ണ നിറത്തിലുള്ള വിദേശ നിർമ്മിത റോൾസ് റോയ്സ് കാർ കണ്ടെത്തിയത്.
ഇതോടെ ഉണ്ണിത്താൻ സ്വന്തം വാഹനം നിർത്തി ബോച്ചെയെ കാണാൻ ലേറ്റസ്റ്റിലെത്തി. ഉണ്ണിത്താനെക്കണ്ട ബോച്ചെ, “ഹലോ വെൽക്കം” എന്ന് പറഞ്ഞുകൊണ്ട് ഉണ്ണിത്താനെ കെട്ടിപ്പിടിച്ച് സുഖവിവരങ്ങൾ തിരക്കി. ബോച്ചെ ഒടുവിൽ തന്റെ മണ്ഡലത്തിലുമെത്തിയല്ലോ എന്ന് ഉണ്ണിത്താൻ പറഞ്ഞപ്പോൾ ബോച്ചെയ്ക്ക് ഏറെ സന്തോഷമായി.
പത്തു മിനിറ്റോളം ലേറ്റസ്റ്റ് മുറ്റത്ത് ഇരുവരും കുശലാന്വേഷണം നടത്തി. പിന്നീട് ഫോട്ടോയെടുത്ത ശേഷമാണ് ഉണ്ണിത്താൻ ലേറ്റസ്റ്റ് വിട്ടത്. ഉണ്ണിത്താൻ എത്തിയതോടെ എംപിയുടെ ആരാധകരായ മറ്റ് നിരവധി പേരും പിന്നാലെ ലേറ്റസ്റ്റിലെത്തി ബോബി ചെമ്മണ്ണൂരിനൊപ്പം ചേർന്ന് സെൽഫിയെടുത്തു.
കാഞ്ഞങ്ങാട്ട് തന്റെ ചെമ്മണ്ണൂർ ജ്വല്ലറി കേന്ദ്രീകരിച്ച് നിർധനർക്ക് 12 ലക്ഷം രൂപ ചെലവിൽ ഒരു ആംബുലൻസ് പ്രഖ്യാപിച്ച കാര്യം ബോച്ചെ ഉണ്ണിത്താന്റെ ശ്രദ്ധയിൽപ്പെടുത്തി. ആംബുലൻസ് കാഞ്ഞങ്ങാടിന് വലിയ അനുഗ്രഹമായെന്ന് ഉണ്ണിത്താൻ ബോച്ചെയോട് പറഞ്ഞു.