ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്വന്തം ലേഖകൻ
വെള്ളരിക്കുണ്ട്: പരാതി അന്വേഷിക്കാനെത്തിയ എസ്. ഐയെ കയ്യേറ്റം ചെയ്ത് ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയ സംഭവത്തിൽ വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ. ഇന്നലെ സന്ധ്യയ്ക്ക് കൊന്നക്കാട് വട്ടക്കയത്താണ് നാലംഗസംഘം വെള്ളരിക്കുണ്ട് എസ്.ഐ എം. പി. വിജയകുമാറിനെ കയ്യേറ്റം ചെയ്തത്.
പഞ്ചായത്തംഗത്തെ തെറി വിളിച്ചെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നുവെള്ളരിക്കുണ്ട് എസ്. ഐ മാലോം പുഞ്ച അനാശ്ശേരിയിൽ ഹൗസിൽ ജെയിംസിന്റെ മകൻ ജയേഷ് ജെയിംസ്, മാലോത്തെ ജസ്റ്റിൻ പുള്ളോലിക്കാൽ, മാലോം കുവൈക്കൽ ഹൗസിൽ ദേവസ്യയുടെ മകൻ സർജു, പുഞ്ചയിലെ അജിത്ത് എന്നിവരടങ്ങിയ സംഘമാണ് എസ്.ഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്. സംഘത്തിൽപ്പെട്ട സർജുവിനെയാണ് വെള്ളരിക്കുണ്ട് എസ്.ഐ, എം.പി. വിജയകുമാർ അറസ്റ്റ് ചെയ്തത്.
പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ അശ്ളീല ഭാഷയിൽ തെറി വിളിക്കുകയും, യുണിഫോം ഷർട്ടിന്റെ കോളറിൽ കയറിപ്പിടിക്കുകയും ചെയ്ത സംഘത്തിനെതിരെ ഔദ്യോഗിക കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തിയതടക്കമുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തത്. കേസ്സിൽ ഒന്നാം പ്രതിയായ ജയേഷ് ജയിംസ് നിരവധി ക്രിമിനൽക്കേസ്സുകളിൽ പ്രതിയാണെന്ന് വെള്ളരിക്കുണ്ട് പോലീസ് അറിയിച്ചു.