ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് തന്റെ ചെമ്മണ്ണൂർ ജ്വല്ലറിക്ക് ഭീഷണി ഉണ്ടായിരുന്നുവെന്ന് ബോബി ചെമ്മണ്ണൂർ. അജാനൂർ തെക്കേപ്പുറത്ത് ബോബി ചെമ്മണ്ണൂർ സ്വർണ്ണാഭരണ ശാലയുടെ ഉദ്ഘാടനച്ചടങ്ങിലാണ് ബോച്ചെ ബോബി ചെമ്മണ്ണൂർ ഇക്കാര്യം വെളിപ്പെടുത്തിയത്.
എനിക്കല്ല- തന്റെ സ്റ്റാഫിനെയാണ് ഫോണിൽ അജ്ഞാതൻ ഭീഷണിപ്പെടുത്തിയത്. കാഞ്ഞങ്ങാട്ട് ജ്വല്ലറി ആരംഭിച്ചാൽ പൂട്ടി കെട്ടുകെട്ടിക്കുമെന്നായിരുന്നു ഭീഷണിയെന്ന് ബോബി പറഞ്ഞു. മനുഷ്യന് ജനനവും മരണവും ഒരിക്കൽ മാത്രമാണെന്ന് ഭീഷണിയുയർത്തിയവർ മനസ്സിലാക്കണമെന്ന് ബോബി പറഞ്ഞു.
നൂറുകോടി രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള തന്റെ മുഖ്യ ലക്ഷ്യം കാരുണ്യ പ്രവർത്തനം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞങ്ങാട്ട് ഈ കാരുണ്യ പ്രവർത്തനത്തിന്റെ ആദ്യപടിയായി ജ്വല്ലറി കേന്ദ്രീകരിച്ച് ഒരു സൗജന്യ ആംബുലൻസ് കരഘോഷങ്ങൾക്കിടയിൽ അദ്ദേഹം പ്രഖ്യാപിച്ചു.
അജാനൂർ ഗ്രാമപഞ്ചായത്ത് അധ്യക്ഷ ടി. ശോഭ, ഉപാധ്യക്ഷൻ കെ. സബീഷ്, നഗരമാതാവ് കെ.വി. സുജാത, ഉപാധ്യക്ഷൻ ബിൽടെക്ക് അബ്ദുല്ല, സി. യൂസഫ് ഹാജി, പാലക്കി ഹംസ, ഷംസുദ്ദീൻ പാലക്കി, എ. പ്രശാന്ത്, മുബാറക്ക് ഹസിനാർ ഹാജി, എക്കാൽ കുഞ്ഞിരാമൻ, കെ.വി. ലക്ഷ്മി, കോടോത്ത് അശോകൻ നായർ സിനിമാ താരങ്ങളായ ഷംന കാസിമും പ്രയാഗ മാർട്ടിനും ബോബിയോടൊപ്പം വേദിയിൽ നൃത്തം ചെയ്തു. പിആർഒ ജോജി നന്ദി പറഞ്ഞു.
നടൻ വി. കെ. ശ്രീരാമൻ പ്രസംഗിച്ചു. ബോച്ചെയെ കാണാൻ വൻ ആരാധകർ തള്ളിക്കയറി. സ്വർണ്ണ നിറത്തിലുള്ള കാറിലാണ് ബോബി ഉദ്ഘാടന വേദിയിലെത്തിയത്. നോർത്ത് കോട്ടച്ചേരിയിൽ ഗതാഗതം നിയന്ത്രിക്കാൻ പോലീസിന് ഏറെ പാടുപെടേണ്ടിവന്നു.