ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട്: പ്രമാദമായ തിമിംഗല ഛർദ്ദി ആമ്പർ ഗ്രീസ് കേസ്സിൽ പ്രതിയായ കൊവ്വൽപ്പള്ളിയിലെ കെ. വി. നിഷാന്തിനെ സിപിഎം കൈവിട്ടു പാർട്ടി അനുഭാവി ഗ്രൂപ്പിൽ കഴിഞ്ഞ 5 വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന നിഷാന്തിനെ കേസ്സിൽ പ്രതിയായതിന് ശേഷമാണ് അനുഭാവി ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയത്.
പത്തുകോടി രൂപ വില വരുന്ന ആമ്പർ ഗ്രീസ് കേസ്സിൽ ഒന്നാം പ്രതിയാണ് കെ. വി. നിഷാന്ത്. കേസ്സിൽ രണ്ടാം പ്രതി മുറിയനാവിയിലെ മടമ്പില്ലത്ത് സിദ്ദിഖും 34, മൂന്നാം പ്രതി കൊട്ടോടി മാവില വീട്ടിൽ പി. ദിവാകരനുമാണ്.
മൂന്ന് പ്രതികളും റിമാന്റിലാണ്. കേസ്സ് ഇന്നലെ ഹൊസ്ദുർഗ് പോലീസ് വനംവകുപ്പിന് കൈമാറി. വനംവകുപ്പ് അന്വേഷണവും തുടങ്ങി. നിഷാന്തിനെ പുറത്താക്കാൻ കൊവ്വൽപ്പള്ളിയിലെ പാർട്ടി പ്രവർത്തകർ ശക്തമായി പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. നിഷാന്തിന്റെ പേരിൽ ഹൊസ്ദുർഗ് കോടതിയിൽ രണ്ട് അടിപിടിക്കേസ്സുകൾ വിചാരണ കാത്തുകഴിയുന്നുണ്ട്.