പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകൻ ഒളിവിൽ 

സ്വന്തം ലേഖകൻ

വെള്ളരിക്കുണ്ട് : പതിനൊന്നുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ വെള്ളരിക്കുണ്ട് പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ മദ്രസാധ്യാപകൻ ഒളിവിൽ. പരപ്പ കനകപ്പള്ളിയിലെ മദ്രസാധ്യാപകനായ മുഹമ്മദ് ഹാരിസാണ് വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പതിനൊന്നുകാരിയെ ഒരു വർഷത്തോളം തുടർച്ചയായി ലൈംഗീക പീഡനത്തിനിരയാക്കിയത്. സ്ക്കൂളിൽ നടന്ന കൗൺസിലിങ്ങിലാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. തുടർന്ന് സ്കൂൾ അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

Read Previous

പൈപ്പ് നന്നാക്കാന്‍ വീട്ടിൽക്കയറി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു

Read Next

തമിഴ് യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം  ചെയ്തു