തമിഴ് യുവതിയെ മയക്കുമരുന്ന് നൽകി കൂട്ടബലാത്സംഗം  ചെയ്തു

കണ്ണൂർ: തമിഴ്നാട്  യുവതിയെ ജോലിക്ക് കൊണ്ടുപോയ സംഘം കൂട്ടബലാൽസംഗത്തിനിരയാക്കി. കണ്ണൂർ  സിറ്റി സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ 28-നാണ് സംഭവം. തമിഴ്നാട് ഈ റോഡ് സ്വദേശിനിയായ 32 കാരി  ഭർതൃമതിയാണ്  പീഡനത്തിനിരയായത്. 27 ന് രാവിലെതൊഴിൽ നൽകാമെന്ന് വിശ്വസിപ്പിച്ച് കണ്ണൂർ ചാലക്കുന്നിൽ  മൂന്നംഗ സംഘം യുവതിയെ ഓട്ടോയിൽ കൂട്ടിക്കൊണ്ടു പോകുകയും ജോലി കഴിഞ്ഞ് മഴ കാരണം സമീപത്തെ ക്വാട്ടേർസിൽ കൊണ്ടുപോകുകയും ചെയ്തു.

ഇതിനിടെ  സംഘം യുവതിക്ക് മയക്കുമരുന്ന് കലർന്ന ജ്യൂസ് നൽകി. മയക്കത്തിലായ യുവതിയെ  സംഘം പീഡിപ്പിക്കുകയായിരുന്നു. 28-ന് രാത്രി വരെ  സംഘം ക്വാട്ടേർസിൽ  പാർപ്പിച്ചതായി ഇന്നലെ യുവതി സിറ്റി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ  തമിഴ് നാട് സ്വദേശികളായ മലര്, വിജേഷ് കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്കെതിരെ കണ്ണൂർ  സിറ്റി പോലീസ് കേസെടുത്തു.

Read Previous

പതിനൊന്നുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകൻ ഒളിവിൽ 

Read Next

എൻസിപിയിൽ കലാപം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് മൂന്ന് നാൾ തുറന്നില്ല