ആത്മഹത്യാ ഭീഷണിക്കിടെ യുവാവ് കഴുത്തിൽ  കുരുക്ക് മുറുകി മരിച്ചു 

സ്വന്തം ലേഖകൻ

രാജപുരം : മദ്യലഹരിയിൽ കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി  മുഴക്കിയ യുവാവ് അബദ്ധത്തിൽ കുരുക്ക് മുറുകി മരിച്ചു. പാണത്തൂർ മാവുങ്കാലിലാണ് തേപ്പ് മേസ്തിരിയായ യുവാവ് കഴുത്തിൽ കുരുക്ക് മുറുകി മരിച്ചത്. കഴിഞ്ഞ ദിവസം മദ്യലഹരിയിൽ വീട്ടിലെത്തിയ യുവാവ്  കിടപ്പുമുറിയുടെ ജനാലയിൽ കയർകെട്ടി കഴുത്തിൽ കുരുക്കിട്ട് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു.

കുടുംബാംഗങ്ങളെ ഭയപ്പെടുത്താൻ നടത്തിയ ശ്രമത്തിനൊടുവിൽ കഴുത്തിൽ കുരുക്ക് മുറുകി മരണം സംഭവിക്കുകയായിരുന്നു. വീട്ടുകാർ കഴുത്തിലെ കെട്ടഴിച്ച് ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാണത്തൂർ  മാവുങ്കാലിലെ കൊട്ടൻ – കാർത്യായനി ദമ്പതികളുടെ മകൻ ഹരിദാസാണ് 40, കളി കാര്യമായതിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടത്.

യുവാവ് മദ്യലഹരിയിൽ  ആത്മഹത്യാഭീഷണി മുഴക്കിയിരുന്നുവെങ്കിലും കുടുംബാംഗങ്ങൾ കാര്യമാക്കിയിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. സംഭവത്തിൽ രാജപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരേതന്റെ ഭാര്യ : ജീന, മക്കൾ: ആദർശ്, ആകാശ്, സഹോദരങ്ങൾ: രതീഷ്

Read Previous

എൻസിപിയിൽ കലാപം പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസ് മൂന്ന് നാൾ തുറന്നില്ല

Read Next

കൂടത്തായി കൊലപാതകം; പ്രതിഭാഗം നൽകിയ വിടുതൽ ഹർജികൾ കോടതി ഇന്ന് പരിഗണിക്കും