കരീം ചന്തേര എൻസിപി. ജില്ലാ പ്രസിഡണ്ട്

കാഞ്ഞങ്ങാട് : നാഷണലിസ്റ്റ് കോൺഗ്രസ് (എൻസിപി) കാസർകോട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് രവി കുളങ്ങര തെറിച്ചു. പുതിയ ജില്ലാ പ്രസിഡണ്ടായി കരീം ചന്തേരയെ വോട്ടെടുപ്പിൽ തിരഞ്ഞെടുത്തു.

ഇന്ന് കാഞ്ഞങ്ങാട് പി. സ്മാരകത്തിൽ നടന്ന പാർട്ടി വോട്ടെടുപ്പിൽ രവി കുളങ്ങരയ്ക്ക് 13 വോട്ടും കരീമിന് 25 വോട്ടും ലഭിച്ചു.  മൊത്തം 38 പേർ വോട്ട് ചെയ്തു. 2021 ആഗസ്തിലാണ് രവി കുളങ്ങരയെ എൻ.സി.പി ജില്ലാ പ്രസിഡണ്ടായി പാർട്ടി നേതൃത്വം തിരഞ്ഞെടുത്തത്. വൈസ്  പ്രസിഡണ്ടായി പി. ദേവദാസിനെ തിരഞ്ഞെടുത്തു. ഖജാൻജിയായി ബെന്നി നാഗമറ്റത്തെ സമവായത്തിൽ തിരഞ്ഞെടുത്തു.

Read Previous

അലാമിപ്പള്ളി ബസ് സ്റ്റാന്റ്; നഗരസഭ യോഗത്തിൽ ബഹളം

Read Next

കോടിയേരി പാർട്ടി പദവി ഒഴിയും