ഭാഷയുടെ പേരിൽ അധ്യാപകനെ മർദ്ദിച്ചു 

സ്വന്തം ലേഖകൻ

കുമ്പള : അധ്യാപക ജോലിയിൽ പ്രവേശിക്കാനെത്തിയ തിരുവനന്തപൂരം സ്വദേശിയെയും ഒപ്പമുണ്ടായിരുന്ന ബന്ധുവിനേയും  തടഞ്ഞു നിർത്തി കയ്യേറ്റം ചെയ്ത സംഘത്തിനെതിരെ കുമ്പള പോലീസ് കേസെടുത്തു. അംഗടിമുഗർ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ ഫിസിക്കൽ സയൻസ് കന്നഡ വിഭാഗത്തിൽ അധ്യാപകനായി ചുമതലയേൽക്കാനെത്തിയ തിരുവനന്തപൂരം തൊപ്പിച്ചന്ത റമീസ് മൻസിലിൽ മുഹമ്മദ് ഷാജിർ 36, ഒപ്പമുണ്ടായിരുന്ന ബന്ധു അൻവർ 30, എന്നിവരെയാണ് ഇന്നലെ  മുപ്പതംഗസംഘം കയ്യേറ്റം ചെയ്തത്. മുഹമ്മദ് ഷാജിറിന് കന്നഡ ഭാഷ അറിയില്ലെന്നാരോപിച്ചാണ് ഒരു സംഘം ഇദ്ദേഹത്തെ കയ്യേറ്റം ചെയ്തത്.

Read Previous

അര്‍ജുന്‍ ആയങ്കി അറസ്റ്റില്‍ കുടുങ്ങിയത് പയ്യന്നൂരില്‍

Read Next

ഒടുവിൽ ഐഷാൾ സ്വകാര്യ ആശുപത്രിക്ക് അനുമതി