പന്ത്രണ്ടുകാരനെ പീഡിപ്പിച്ച കോച്ചിന് 36 വർഷം തടവ്

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ  ലൈംഗികമായി പീഡിപ്പിച്ച കോച്ചിന് കോടതി 36 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഒരുലക്ഷം രൂപ പിഴയടയ്ക്കാനും പോക്സോ കോടതി ജഡ്ജ് ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ പതിനൊന്ന് മാസം അധിക തടവ് അനുഭവിക്കണം.

2018 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് മത്സരം കാണിക്കാനെന്നും പറഞ്ഞാണ് വോളിബോള്‍ കോച്ചായ പ്രതി പി.വി. ബാലൻ 68, കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. ചെറുപുഴയിലെ ലോഡ്ജിൽ താമസിപ്പിച്ചായിരുന്നു പീഡനം.

പരിയാരം സ്വദേശിയാണ് പി.വി ബാലൻ. 12 വയസുകാരനാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായത്. പീഡനത്തിന് പത്തു വര്‍ഷം കഠിനതടവും പോക്സോ നിയമത്തിലെ രണ്ട് വകുപ്പുകള്‍ പ്രകാരം 26 വര്‍ഷം കഠിനതടവുമാണ് ശിക്ഷ. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഹൊസ്ദുഗ് ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജ് സി സുരേഷ് കുമാറാണ് ശിക്ഷ വിധിച്ചത്.

Read Previous

‘സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വമായ ശ്രമങ്ങൾ നടത്തുന്നു’

Read Next

എമ്പുരാന്‍ ഒരു മലയാള സിനിമയായി കണക്കാക്കാന്‍ പറ്റില്ലെന്ന് മോഹന്‍ലാല്‍