ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ആധുനിക കാലത്തെ രക്ഷാകർതൃത്വ മേഖലകളിൽ ഒളിഞ്ഞിരിക്കുന്ന ചതികളും ചുഴികളും അനാവരണം ചെയ്യുന്ന ‘രാക്ഷാകർതൃത്വവും 4 കെണികളും’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഹംസ പാലക്കിയാണ് പുസ്തകം രചിച്ചത്.
ദേശീയ സിനിമാ അവാർഡ് മേളയിൽ ഏറ്റവും നല്ല മലയാള ഭാഷാ ചിത്രത്തിനുള്ള അവാർഡ് നേടിയ തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയുടെ സംവിധായകൻ സെന്ന ഹെഗ്ഡെയാണ് പുസ്തകം പ്രകാശനം ചെയ്തത്. കെ. ആർ. എസ്. ചെയർമാൻ സി. പി. കുഞ്ഞുമുഹമ്മദ് പുസ്തകം ഏറ്റുവാങ്ങി. സി കുഞ്ഞാമദ് പാലക്കി അദ്ധ്യക്ഷം വഹിച്ചു.
സിനിമാതാരം സിബി തോമസ് മുഖ്യാതിഥിയായിരുന്നു. നെഹ്റു കോളേജ് മുൻ പ്രിൻസിപ്പൽ ഡോ വി ഗംഗാധരൻ പുസ്തക പരിചയപ്പെടുത്തി. മയക്കുമരുന്നുകളുടെ അതിപ്രസരവും ഡിപ്രഷനും ആത്മഹത്യകളും സർവ്വസാധാരണമായ ആധുനിക കാലത്ത് എല്ലാ രക്ഷിതാക്കളും വായിച്ചിരിക്കേണ്ടതും എല്ലാ വീടുകളിലും സൂക്ഷിക്കേണ്ടതുമാണ് ഈ പുസ്തകമെന്ന് ഡോ. ഗംഗാധരൻ പറഞ്ഞു. 9544316666 എന്ന നമ്പറിൽ ബന്ധപ്പെട്ടാൽ പോസ്റ്റലായും പുസ്തകം ലഭിക്കുന്നതാണ്.