വസ്തു ഇടപാടിന്റെ പേരിൽ തട്ടിപ്പ്

സ്വന്തം ലേഖകൻ

കാഞ്ഞങ്ങാട് : ഭൂമി ഇടപാടിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയെടുത്തുവെന്ന പരാതിയിൽ കോടതി നിർദ്ദേശപ്രകാരം ഹൊസ്ദുർഗ് പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തു. നോർത്ത് കോട്ടച്ചേരി ആയിഷാ മൻസിലിൽ റഷീദ് 50, ഹൊസ്ദുർഗ് കോടതിയിൽ സമർപ്പിച്ച സ്വകാര്യ അന്യായത്തിന്റെ ഭാഗമായാണ് കേസ്.

തമിഴ്നാട് സ്വദേശിയുടെ പേരിൽ ബേളൂരിലുള്ള 75 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് ഏൽപ്പിച്ചതായി വിശ്വസിപ്പിച്ച് ആവിക്കര മൻസിലിലെ മുഹമ്മദ്കുഞ്ഞിയുടെ 50, നേതൃത്വത്തിലുള്ള  അഞ്ചംഗസംഘമാണ് റഷീദിന്റെ പക്കൽ നിന്നും 3 തവണകളായി 19 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. ചെന്നൈ സ്വദേശിയായ സുരേന്ദ്രകുമാറിന്റെ പേരിൽ മുഹമ്മദ് കുഞ്ഞിയുണ്ടായ വ്യാജ എഗ്രിമെന്റ് പ്രകാരമാണ് വസ്തു ഇടപാടിൽ പണം കൈമാറിയത്.

2019 ഒക്ടോബർ 18 മുതൽ 2020 സെപ്തംബർ 22 വരെയുള്ള കാലയളവിലാണ് ആവിക്കരയിലെ മുഹമ്മദ്കുഞ്ഞി, ചെന്നൈ അനുപം ഫിനാൻസിലെ  നരേന്ദ്രകുമാർ 54, കൊളവയൽ മുട്ടുന്തലയിലെ ഉബൈദ് 40, സമീമ 35, ഇഖ്ബാൽ സ്ക്കൂളിന് സമീപത്തെ ഏ. സമീർ എന്നിവരടങ്ങുന്ന സംഘം നാസറിന്റെ പക്കൽ നിന്നും വസ്തു ഇടപാടിന്റെ പേരിൽ ഭീമമായ തുക തട്ടിയെടുത്തത്. രാജേന്ദ്രകുമാറിന്റെ പേരിലുള്ള ഭൂമി തന്റെ പേരിലുള്ളതാണെന്ന് വിശ്വസിപ്പിച്ചാണ് ഒന്നാം പ്രതിയായ മുഹമ്മദ് കുഞ്ഞി തട്ടിപ്പ് നടത്തിയത്. ഉബൈദ്, സമീമ, ഏ. സമീർ എന്നിവരാണ് ബ്രോക്കർമാർ.

Read Previous

മുഴുവൻ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്ന് മന്ത്രി

Read Next

പാലക്കി ഹംസയുടെ പുസ്തകം പ്രകാശനം ചെയ്തു