വാടകയ്ക്ക് നൽകിയ കാർ കൈമാറി

ബേക്കൽ: വാടകയ്ക്കെടുത്ത കാർ കൈമാറ്റം ചെയ്തുവെന്ന പരാതിയിൽ മൂന്ന് പേർക്കെതിരെ ബേക്കൽ പോലീസ് വഞ്ചാനാക്കുറ്റത്തിന് കേസ്സെടുത്തു. അരയി വാഴുന്നോറൊടി അടുക്കത്തിൽ വീട്ടിൽ അശോകന്റെ മകൻ ടി.വി. സന്ദീപിന്റെ ഉടമസ്ഥതയിലുള്ള കെ. എൽ. 59 എൽ. 2082 നമ്പർ മാരുതി സ്വിഫ്റ്റ് കാറാണ് ഉദുമ നാലാംവാതുക്കലിലെ കിഷോർ, പള്ളിക്കരയിലെ അജി എന്നിവർ ചേർന്ന് മംഗളൂരുവിലെ സിദ്ധിഖിന് കൈമാറിയത്.

വിവാഹാവശ്യത്തിനെന്ന പേരിൽ ഒരു മാസത്തേക്കാണ് കിഷോറും , അജിയും സന്ദീപിന്റെ കാർ വാടകയ്ക്കെടുത്തത്. 2022 മാർച്ച് 20-നാണ്  ഇരുവരും ചേർന്ന് കാർ കൊണ്ടുപോയത്. മാസങ്ങൾ കഴിഞ്ഞിട്ടും കാർ തിരിച്ചു കിട്ടാത്തതിനെ തുടർന്നാണ് സന്ദീപ് ബേക്കൽ പോലീസിൽ പരാതിയുമായെത്തിയത്. കിഷോറും അജിയും ചേർന്ന് 4.80 ലക്ഷം രൂപ വില മതിക്കുന്ന കാർ മംഗളൂരുവിലെ സിദ്ധിഖിനാണ് വിറ്റത്.

Read Previous

പെൺകുട്ടിയെ പീഡിപ്പിച്ച പതിനഞ്ചുകാരനെതിരെ പോക്സോ

Read Next

വൈറലായി സച്ചിന്‍ ദേവ്-ആര്യ വിവാഹ ക്ഷണക്കത്ത്