പടന്നക്കാട് മുസ്ലിം ജമാഅത്തിന് അഭിനന്ദനവുമായി പോലീസ്

കാഞ്ഞങ്ങാട് : മയക്കുമരുന്ന് കടത്തിനും ഉപയോഗത്തിനുമെതിരെ ധീരമായ നിലപാടെടുത്ത പടന്നക്കാട് മുഹ് യുദ്ധീൻ ജുമാമസ്ജിദ് ജമാഅത്ത് കമ്മറ്റിയെ നേരിട്ടെത്തി കാഞ്ഞങ്ങാട് ഡി വൈ എസ് പി, പി. ബാലകൃഷ്ണൻ നായരും സംഘവും അഭിനന്ദിച്ചു.

580 കുടുംബംങ്ങൾ അംഗങ്ങളായുള്ള മസ്ജിദ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും ജമാ അത്തിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും മാറ്റി നിർത്തുന്നതിനും വിവാഹ കാര്യത്തിൽ ഉൾപ്പെടെ പിന്തുണ നൽകുന്നത് നിർത്തലാക്കുന്നതിനും ബോധവൽക്കരണ ക്ലാസ് ഉൾപ്പെടെയുള്ള പരിപാടികൾ നടത്തുന്നതിന് തീരുമാനിച്ചതും ഇതിനകം സംസ്ഥാനത്തിനകത്തുതന്നെ ശ്രദ്ധ നേടിയിരുന്നു.

ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ എത്തിയ പോലീസ് സംഘത്തിൽ സബ്ബ് ഇൻസ്‌പെക്ടർ ആർ. ശരത്, അസിസ്റ്റന്റ് സബ്ബ് ഇൻസ്‌പെക്ടർ അബൂബക്കർ, ജനമൈത്രി ബീറ്റ് ഓഫീസർ മാരായ രഞ്ജിത്ത് കുമാർ കെ, പ്രമോദ് ടി വി, സിവിൽ പോലീസ് ഓഫീസർമാരായ അമൽ ദേവ്, രജിൽ എന്നിവരുമുണ്ടായിരുന്നു. ജില്ലയിലെ ജമാ അത്ത് കമ്മിറ്റികളും ഈ തീരുമാനം പിന്തുടരാനുള്ള ശ്രമം നടത്തണമെന്ന് ജനങ്ങളിൽ അഭിപ്രായമുയർന്നിട്ടുണ്ട്.

LatestDaily

Read Previous

ഹൗസ് ബോട്ട് ഇടപാടിനെച്ചൊല്ലി സിപിഎമ്മിൽ അഴിമതിയാരോപണം

Read Next

ലഹരി മാഫിയയ്ക്കെതിരെ പടന്നക്കാട് ജമാഅത്ത്