ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: വിറ്റ വാഹനത്തിന്റെ വായ്പ തിരിച്ചടക്കാതെ ആര്‍.സി ഉടമയായ സ്ത്രീയെ വഞ്ചിച്ചതായി പരാതി. നീലേശ്വരത്തിന് സമീപം പുതുക്കൈ വൈനിങ്ങാലില്‍ സി.എച്ച് സഫിയയാണ്, 44 വഞ്ചനയ്ക്കിരയായത്. മാണിക്കോത്ത് ശ്രീ ശൈലം വീട്ടില്‍ സി.കെ രാജന്റെ മകന്‍ ജയറാം എന്നയാളാണ് വാഹനം വാങ്ങിയ ശേഷം വായ്പ കുടിശ്ശിക തിരിച്ചടക്കാതെ വാഹനവുമായി മുങ്ങിയിരിക്കുന്നതെന്ന് സഫിയ ആരോപിച്ചു.
2019 നവംബര്‍ 19നാണ് കണ്ണൂരില്‍ നിന്നും എട്ട് ലക്ഷം അമ്പതിനായിരം രൂപ വില വരുന്ന പോ ളോ കമ്പനിയുടെ കാര്‍ സഫിയ വാങ്ങിയത്. 2021 ജനുവരിയില്‍ ഈ കാര്‍ എഴു ലക്ഷത്തി ഇരുപതിനായിരം രൂപ വായ്പ അടക്കാമെന്ന ഉറപ്പിലാണ് ഒരുലക്ഷത്തി മുപ്പതിനായിരം രൂപ കൈപ്പറ്റി ജയറാമിന് നല്‍കിയതെന്ന് സഫിയ പറയുന്നു. എന്നാല്‍ അതിന് ശേഷം വായ്പ തിരിച്ചടക്കുകയോ വാഹനം തിരിച്ചു നല്‍കാനോ ജയറാം തയ്യാറായില്ല. അതിനിടയില്‍ അപകടത്തില്‍പ്പെട്ട പ്രസ്തുത വാഹനത്തിന്റെ ഇന്‍ഷൂറന്‍സ് ഇനത്തിൽ രണ്ടു ലക്ഷത്തി നാല്‍പതിനായിരം രൂപ തനിക്ക് ലഭിച്ചതായും സഫിയ വെളി പ്പെടുത്തി.
സഹോദരന്റെ വീട് ഈട് വെച്ച് എടുത്ത വാഹന വായ്പ തിരിച്ചടവ് മുടങ്ങിയതിനാല്‍ ധനകാര്യ സ്ഥാപനം നിയമ നടപടിക്ക് നീങ്ങുകയാണ്. നിലവില്‍ 7.80 ലക്ഷം തിരിച്ചടവുണ്ട്.അത് അടക്കാനോ വാഹനം തിരിച്ച് നല്‍കാനോ ജയറാം തയ്യാറാവുന്നില്ല. തുടര്‍ന്ന് ജില്ലാ പോലിസ് മേധാവിക്കും മുഖ്യമന്ത്രിക്കും സഫിയ പരാതി നല്‍കിയിട്ടുണ്ട്.
വാഹനത്തെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും ക ണ്ടെത്താനായിട്ടില്ല. വാഹനം തിരിച്ച് കിട്ടാത്തതിനാൽ ജീവിതം പ്രതിസന്ധിയിലാണെന്ന് സഫിയ കാഞ്ഞങ്ങാട് പ്രസ് ഫോറത്തിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.