ബേക്കറി മാലിന്യങ്ങൾ ടൗണിലിട്ട് തീവെച്ചു

കാഞ്ഞങ്ങാട്  : നഗരമധ്യത്തിൽ കോട്ടച്ചേരിയിലെ ഒരു ബേക്കറിയിൽ നിന്ന് കെട്ടിടത്തിന് പിറകുവശത്തേക്ക് തള്ളിയ പ്ലാസ്റ്റിക്ക് ഉൾപ്പടെയുള്ള മാലിന്യങ്ങൾക്ക് തീയിട്ടു. നയാബസാറിലേക്ക് കടക്കുന്നസ്ഥലത്തായിരുന്നു മെയിൻ റോഡിന് പടിഞ്ഞാറ് ഭാഗം പ്രവർത്തിക്കുന്ന ബേക്കറിയിൽ നിന്ന് മാലിന്യങ്ങൾ കെട്ടിടത്തിന്റെ പിറകുവശത്തേക്ക് തള്ളിയത്. 

പൊതുജനാരോഗ്യത്തിന് ഭീഷണിയും പരിസര മലിനികരണവുമുണ്ടാക്കുന്ന തരത്തിൽ ബേക്കറി മാലിന്യങ്ങൾ പിറകിലേക്ക് തള്ളിയത്  കാരണം സമീപത്തെ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കുമുൾപ്പടെ വലിയ പ്രയാസങ്ങളുണ്ടാക്കി. ലേറ്റസ്റ്റ് ഉൾപ്പടെയുള്ള  പത്രങ്ങളിൽ ഇത് സംബന്ധിച്ച് വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് ഇന്നലെ സന്ധ്യയോടെ  ബേക്കറി  ഉടമകൾ മാലിന്യത്തിന് തീകൊടുക്കുകയായിരുന്നു.

പ്ലാസ്റ്റിക്ക് വസ്തുക്കൾ ഉൾപ്പടെയുള്ള ബേക്കറി മാലിന്യങ്ങൾക്ക് തീയിടുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പൊതുജനാരോഗ്യ ഭീഷണിയുണ്ടാക്കുകയും ചെയ്യും. പ്ലാസ്റ്റിക്ക് മാലിന്യങ്ങളുടെ പുക ശ്വസിക്കുന്നത് അപകടകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

LatestDaily

Read Previous

ശിഹാബ് പാക് അതിർത്തിയോട് അടുക്കുന്നു; രാജസ്ഥാന്‍ പിന്നിടാന്‍ മണിക്കൂറുകള്‍ മാത്രം

Read Next

പ്രിയ വർഗീസിന്‍റെ നിയമനം ; ഹൈക്കോടതിയെ സമീപിക്കാൻ സിൻഡിക്കേറ്റ്