ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ചിറ്റാരിക്കാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ ചിറ്റാരിക്കാൽ പോലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസ്സിൽ അറസ്റ്റിലായ പശ്ചിമബംഗാൾ സ്വദേശിയെ കോടതി റിമാന്റ് ചെയ്തു. പശ്ചിമബംഗാൾ മുർഷിദാബാദ് ചർമദുരാപുരിയിലെ യൂസഫലിയുടെ മകൻ ഇഞ്ചാമാമുൾഹഖിനെയാണ് 27, ചിറ്റാരിക്കാൽ പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും പോക്സോ കേസ്സിൽ അറസ്റ്റ് ചെയ്തത്.
ചിറ്റാരിക്കാൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 17 കാരിയെ നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ വീട് നിർമ്മാണത്തിന്റെ കരാർ ഏറ്റെടുത്ത യുവാവ് പെൺകുട്ടിയുടെ പിതാവുമായി അടുത്ത സൗഹൃദം സ്ഥാപിക്കുകയും വീട്ടിലെ നിത്യസന്ദർശകനാകുകയുമായിരുന്നു. പെൺകുട്ടിയുടെ വീട്ടിലും നിരവധി സ്ഥലങ്ങളിലും പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.
385