തൃക്കരിപ്പൂർ: ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിൽ റോഡിൽ നിർത്തിയിട്ട കാർ റോഡിൽ നിന്നും മാറ്റാൻ പറഞ്ഞതിന് സ്കൂട്ടർ യാത്രക്കാരനെ മർദ്ദിച്ചവർക്കെതിരെ കേസ്. തൃക്കരിപ്പൂർ തട്ടിൽ മേനാക്കിൽ റോഡിൽ നിർത്തിയിട്ട കാർ മാറ്റാൻ പറഞ്ഞതിനാണ് ബീരിച്ചേരി സൈനബ ഹൗസിൽ ഒ.ടി. ഷാഹിനെ 27, മൂന്നംഗ സംഘം മർദ്ദിച്ചത്. ഭാര്യയും കുട്ടിയുമൊന്നിച്ച് യുവാവ് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ മേനോക്കിലെത്തിയപ്പോഴാണ് ഗതാഗത തസ്സമുണ്ടായത്.
റോഡിൽ നിന്നും കാർ മാറ്റി നിർത്താനാവശ്യപ്പെട്ട ഷാഹിനെ കാർ യാത്രക്കാരായ സുധീഷ്, രൂപേഷ്, വിജിത്ത്, ഷിനിത്ത് എന്നിവർ ചേർന്ന് മർദ്ദിച്ചുവെന്നാണ് പരാതി. യുവാവിന്റെ പരാതിയിൽ 4 പേർക്കുമെതിരെ ചന്തേര പോലീസ് കേസ്സെടുത്തു.