ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്ട് പത്തര മണിവരെ ജീവനക്കാർ രണ്ടുപേർ മാത്രം
സ്റ്റാഫ് ലേഖകൻ
കാഞ്ഞങ്ങാട് : പൊതുമരാമത്ത് റോഡ്സ് വിഭാഗം കാഞ്ഞങ്ങാട് ഓഫീസിൽ വിജിലൻസ് ഇന്ന് മിന്നൽപ്പരിശോധന നടത്തി. കാസർകോട് വിജിലൻസ് ഡിവൈഎസ്പി, കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ കാലത്ത് 9.45 മണിക്ക് തന്നെ കോട്ടയ്ക്കകത്തുള്ള മരാമത്ത് റോഡ്സ് വിഭാഗത്തിൽ കയറിയെങ്കിലും, ഇന്നുരാവിലെ 10.30 മണിവരെ ഇൗ ഓഫീസിൽ വെറും രണ്ട് ജീവനക്കാർ മാത്രമാണ് സേവനത്തിനെത്തിയിരുന്നത്.
ഹൊസ്ദുർഗ്ഗ് താലൂക്കിലെ റോഡുകളിൽ മുഴുവൻ വലിയ കുഴികൾ രൂപപ്പെട്ടു കിടക്കുകയാണ്. മതിയായ രീതിയിലുള്ള ടാറും കല്ലുകളും ഉപയോഗിക്കാതെ നിർമ്മിച്ച റോഡുകളാണ് മഴയ്ക്ക് ശേഷം പാടെ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്. സംസ്ഥാന വ്യാപകമായി റോഡ്സ് വിഭാഗം എഞ്ചിനീയർമാരുടെ ഓഫീസുകൾ കേന്ദ്രീകരിച്ച് ഇന്ന് നടത്തിയ വിജിലൻസിന്റെ മിന്നൽപ്പരിശോധനയുടെ ഭാഗമായിട്ടാണ് ഇന്ന് കാഞ്ഞങ്ങാട്ട് മരാമത്ത് റോഡ്സ് വിഭാഗം എഞ്ചിനീയരുടെയും അസി. എക്സിക്യൂട്ടീവ് എഞ്ചിനീയരുടെയും ഓഫീസുകളിൽ വിജിലൻസ് കയറിയത്. താലൂക്കിൽ നടന്ന ഏതാനും റോഡ് നിർമ്മാണങ്ങളുടെ ഫയലുകൾ വിജിലൻസ് പിടിച്ചെടുത്ത് കൊണ്ടുപോയിട്ടുണ്ട്.