കെ. വി. അബ്ദുറഹിമാൻ ഹാജി അന്തരിച്ചു കബറടക്കം ഇന്ന് വൈകുന്നേരം 4-ന്

കാഞ്ഞങ്ങാട് : ആദ്യകാല പ്രവാസിയും മുസ്ലീം ലീഗ് നേതാവും അതിഞ്ഞാലിലെ പൗരമുഖ്യനുമായ കെ.വി. അബ്ദുറഹിമാൻ ഹാജി 81, അന്തരിച്ചു. ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. കബറടക്കം വൈകുന്നേരം 4-ന് അതിഞ്ഞാൽ ജുമാമസ്ജിദ് ഖബറിടത്തിൽ.

1970 കളിൽ മുസ്്ലീം ലീഗിന്റെ സംഘടനാ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന കെ.വി. അബ്ദുറഹിമാൻ ഹാജി പിന്നീട് കുവൈത്തിലെത്തിയ ആദ്യകാല പ്രവാസികളിൽ ഒരാളാണ്. മുസ്്ലീം ലീഗ് സംസ്ഥാന കൗൺസിലറായിരിക്കെയാണ് കുവൈത്തിലേക്ക് പോയത്. അവിടെ വ്യാപാര രംഗത്ത് ഉയർന്നുവന്നതിനൊപ്പം കെഎംസിസി പ്രവർത്തനത്തിലും ഹാജി സജീവമായി.

അതിഞ്ഞാൽ മുസ്്ലീം ജമാഅത്ത് പ്രസിഡണ്ട്, വിജ്ഞാന വേദി പ്രസിഡണ്ട് തുടങ്ങി വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചു. പുതിയകോട്ടയിൽ മെഡിക്കൽ സ്റ്റോർ ഉടമയായിരുന്ന കെ.വി. അതിഞ്ഞാൽ ഉൾപ്പെടെ കെട്ടിട സമുച്ചയങ്ങളുടെ ഉടമയും വ്യാപാര പ്രമുഖനുമായിരുന്നു.

ഭാര്യ : ഖദീജ. മക്കൾ  : മുഹമ്മദ് അഷ്റഫ്, മുഹമ്മദ് ഷാഫി, ആയിഷ, അബ്ദുസലാം. മരുമക്കൾ: സനില, ഫബീന, ഷരീഫ്, നസീമ. മുസ്്ലീം ലീഗ് പ്രാദേശിക നേതാവ് കെ.വി. അബ്ദുല്ലയും പരേതനായ എംഎസ്എഫ് നേതാവ് കെ.വി. മൊയ്തുവും സഹോദരന്മാരാണ്. പിതാവ് കാഞ്ഞിരായിൽ മുഹമ്മദ്കുഞ്ഞി. മാതാവ് ആസ്യുമ്മ.

LatestDaily

Read Previous

കേന്ദ്രത്തിന്റെ ഭക്ഷ്യ കലവറയിലെ ധാന്യം കഴിഞ്ഞ 5 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ

Read Next

ബീഡിതൊഴിലാളിയിൽ നിന്ന് സമ്പന്നതയുടെ മടിത്തട്ടിൽ