ജില്ലയിലെ ദേശീയ പാത നിർമ്മാണം 2024 മേയിൽ പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

കാസർകോട്: ജില്ലയിലെ ദേശീയ പാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും,  2024 മേയ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

കാസർകോട് പുതിയ ബസ് സ്റ്റാന്റിൽ മേൽപ്പാലം നിർമ്മാണ പുരോഗതി നേരിൽ കണ്ടു വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദേശീയ പാത അതോറിറ്റി ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുമ്പള  മേൽപ്പാലം 2022 ഡിസംബറിലും കാസർകോട് മേൽപ്പാലം 2023 അവസാനവും   തുറന്നു കൊടുക്കും.

കാസർകോടിന്റെ മുഖച്ഛായ തന്നെ മാറുകയാണ്.  സംസ്ഥാനത്തെ 9 ജില്ലകളിലും അതിവേഗമാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ദേശീയ പാത. നിശ്ചയിച്ച തിയ്യതിക്ക് മുൻപ് തന്നെ പൂർത്തീകരിക്കും. ദേശീയ പാത പ്രവൃത്തിയുടെ ഓരോ കാര്യവും സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നുണ്ട്.

ചില ജില്ലകളിൽ കുറച്ചു പ്രശ്നങ്ങളുണ്ട്. ദേശീയ പാത അതോറിറ്റി റീജിയണൽ ഓഫീസർ ഇക്കാര്യം മുഖ്യമന്ത്രിയെയും വകുപ്പിനെയും അറിയിച്ചിട്ടുണ്ട്. ചിലയിടത്ത് വ്യക്തികളും പ്രദേശവാസികൾ ഒന്നിച്ചും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചില പ്രശ്‌നങ്ങൾ അറിയിച്ചു. അവയൊക്കെയും വേഗം പരിഹരിച്ചു മുന്നോട്ട് പോകും.

ദേശീയ പാത അതോറിറ്റി വിഷയങ്ങളിൽ ക്രിയാത്മകമായി ഇടപെടും. തിരുവനന്തപുരത്ത് ദേശീയ പാതയുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗത്തിൽ എല്ല വിഷയങ്ങളും ചർച്ച ചെയ്യും. ദേശീയ പാതയുടെ നിർമ്മാണ പുരോഗതി ഓരോ ജില്ലയിലും തുടർച്ചയായി നടത്തുന്നുണ്ട്.

LatestDaily

Read Previous

പ്രതിപക്ഷനേതാവ് എല്ലാവരേയും പോയി തോണ്ടിയിട്ട് തിരിച്ചുകിട്ടുമ്പോള്‍ കരയുന്ന കുട്ടിയെപ്പോലെ: റിയാസ്

Read Next

ഒഴിഞ്ഞവളപ്പ് സ്വദേശി ഷൊര്‍ണൂരില്‍ ട്രെയിനിൽ നിന്ന് വീണ് മരിച്ചു