ഒഴിഞ്ഞവളപ്പ് സ്വദേശി ഷൊര്‍ണൂരില്‍ ട്രെയിനിൽ നിന്ന് വീണ് മരിച്ചു 

കാഞ്ഞങ്ങാട്: പടന്നക്കാട് സ്വദേശിയായ യുവാവ് ഷൊർണ്ണൂരിൽ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ചു . പടന്നക്കാട് ഒഴിഞ്ഞവളപ്പ് ചിറമ്മല്‍ ഹൗസിലെ ഇ.എം അബ്ദുള്ള കുഞ്ഞിയുടെ മകന്‍ എം എ ഹാഷിമാണ് 34,  ഇന്ന് പുലര്‍ച്ചെ മലബാര്‍ എക്‌സ്പ്രസ്സ് തീവണ്ടിയില്‍ യാത്ര ചെയ്യവേ ഷൊര്‍ണൂര്‍ കാരക്കാട് സ്റ്റേഷന്‍ എത്തുന്നതിന് തൊട്ടു മുമ്പ് ട്രെയിനില്‍ നിന്നും പുറത്തേക്ക് വീണ് മരിച്ചത്.

പരിക്കേറ്റ ഹാഷിമിനെ സമീപവാസികള്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. കാസര്‍കോട് തളങ്കര സ്വദേശിയായ ഹാഷിമും കുടുംബവും  വര്‍ഷങ്ങളായി കരുവളം, ഒഴിഞ്ഞവളപ്പ് ഭാഗങ്ങളില്‍ വാടകക്ക് താമസിച്ചു വരി കയായിരുന്നു. സി എച്ച് ജമീലയാണ് മാതാവ് .ഭാര്യ: ഫാത്തിമ .മകന്‍: ഫര്‍ഹദ്.

LatestDaily

Read Previous

ജില്ലയിലെ ദേശീയ പാത നിർമ്മാണം 2024 മേയിൽ പൂർത്തീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

Read Next

ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ്