ഡിവൈഎഫ്ഐ ഫ്രീഡം സ്ട്രീറ്റ്

ഇന്ത്യൻ ഭരണം കോർപ്പറേറ്റുകളായ അദാനിക്കും അംബാനിക്കും മറ്റ് കുത്തക കമ്പനികൾക്കും അടിയറവെച്ചിരിക്ക യാണെന്ന് മന്ത്രി എം. വി ഗോവിന്ദൻ. ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഫ്രീഡം സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാഞ്ഞങ്ങാട്: രാജ്യത്തിന്റെ 75 സ്വാതന്ത്ര്യ ദിനത്തിൽ ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട്ട് നടത്തിയ ഫ്രീഡം സ്ട്രീറ്റിൽ ആയിരങ്ങൾ പങ്കെടുത്തു. മതനിരപേക്ഷതയുടെ കാവലാളാവുക, എന്റെ ഇന്ത്യ, എവിടെ ജോലി, എവിടെ ജനാധിപത്യം, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത് .

ആലാമി പള്ളി പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത്  നടന്ന പൊതുയോഗം മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഇന്ത്യൻ ഭരണം കോർപ്പറേറ്റുകളായ  അദാനിക്കും അംബാനിക്കും മറ്റ് കുത്തക കമ്പനികൾക്കും  അടിയറവെച്ചി രിക്കുകയാണെന്ന് ഗോവിന്ദൻമാസ്റ്റർ ആരോപിച്ചു. ബിജെപി ഭരണത്തിൻകീഴിൽ സാധാരണ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവച്ച പ്രകടനപത്രികയിൽ പറയുന്ന കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നടപ്പിലാക്കി കൊണ്ട് പിണറായി സർക്കാർ ജനങ്ങൾക്കൊപ്പം തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജില്ലാ പ്രസിഡണ്ട് ഷാലു മാത്യു അധ്യക്ഷത വഹിച്ചു.

ഡിവൈഎഫ്ഐ കേന്ദ്ര  സെക്രട്ടറിയേറ്റ് അംഗം ജയ്ക് സി തോമസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗങ്ങളായ കെ.സബീഷ്, കെ.ആർ അനിഷേധ്യ, ജില്ല ജോയിന്റ് സെക്രട്ടറിമാരായ എ.വി ശിവപ്രസാദ്, പി ശിവപ്രസാദ്, മുൻ സംസ്ഥാന ട്രഷറർ വി. വി.രമേശൻ, മുൻ ജില്ലാ പ്രസിഡന്റ് പി. കെ. നിഷാന്ത്,ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,കാഞ്ഞങ്ങാട് ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് തുടങ്ങിയവർ സംസാരിച്ചു.

LatestDaily

Read Previous

ഒഴിഞ്ഞവളപ്പ് സ്വദേശി ഷൊര്‍ണൂരില്‍ ട്രെയിനിൽ നിന്ന് വീണ് മരിച്ചു 

Read Next

ബിഹാറിൽ 31 പുതിയ മന്ത്രിമാർ; നിതീഷിന് ആഭ്യന്തര വകുപ്പ്