ലഹരി മരുന്ന് കടത്തിയ യുവാക്കൾ റിമാന്റിൽ

കാഞ്ഞങ്ങാട്: കാറില്‍ കടത്തിയ 1.78 ഗ്രാം എംഡിഎംഎയുമായി പിടിയിലായ മൂന്ന് യുവാക്കളെ ഹോസ്ദുര്‍ഗ്  കോടതി റിമാന്റ് ചെയ്തു. പടന്നക്കാട് സ്വദേശികളായ തഹ്‌സീം ഇസ്മയില്‍ 33, സഹോദരന്‍ തമീം ഇസ്മയില്‍ 31, കുറുന്തൂരിലെ റാഷിദ് 30, എന്നിവരെയാണ്  ഹൊസ്ദുർഗ് പോലീസ് ഇൻസ്പെക്ടർ കെ.പി. ഷൈനും സംഘവും പിടികൂടിയത്.

വ്യാഴാഴ്ച വൈകിട്ട് 6.20ന് കാഞ്ഞങ്ങാട് സൗത്തില്‍ ദേശീയപാത ഒറിക്‌സ് റസ്റ്റോറന്റിന് സമീപത്തെ റോഡില്‍  വാഹന പരിശോധനയ്ക്കിടെയാണ്  ഇവര്‍ ഹോസ്ദുര്‍ഗ് പോലീസ് സംഘത്തിന്റെ പിടിയിലകപ്പെട്ടത്. ബംഗളൂരുവില്‍ നിന്ന് സ്ഥിരമായി എംഡിഎംഎ എത്തിച്ച് വില്‍പ്പന നടത്തുന്ന സംഘമാണ് ഇവര്‍.

പ്രതികള്‍ക്ക് കത്തിക്കുത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ നേരത്തെയുള്ളതതായി പോലീസ് പറഞ്ഞു. പരിശോധനയില്‍ ഐപിക്ക്    പുറമെ എസ്ഐ, കെ. പി. സതീഷ്,  കാഞ്ഞങ്ങാട് ഡിവൈഎസ്പി പി. ബാലകൃഷ്ണന്‍ നായരുടെ സ്‌ക്വാഡ് അംഗങ്ങളായ ആര്‍ ശരത്, എഎസ്‌ഐ അബൂബക്കര്‍ കല്ലായി , സിപി ഓ മാരായ അജയന്‍, സജിത്ത്, നികേഷ്, ജിനേഷ്, പ്രണവ് എന്നിവര്‍ ഉണ്ടായിരുന്നു.

LatestDaily

Read Previous

മയക്കുമരുന്ന് നൽകി പീഡനം: ഇരയുടെ പിതാവ് പോക്സോ പ്രതി

Read Next

യുവാവ് കുളത്തിൽ മുങ്ങി മരിച്ചു