കുണ്ടംകുഴി യുവാവ് ജയിലിൽ, വിവാഹത്തിന് തയ്യാറല്ല,

കാഞ്ഞങ്ങാട്: അജാനൂർ പഞ്ചായത്തിൽപ്പെട്ട പ്രദേശത്ത് താമസിക്കുന്ന പ്ലസ്ടു പെൺകുട്ടി കാമുകനിൽ നിന്ന് ഗർഭം ധരിച്ച സംഭവത്തിൽ കുണ്ടംങ്കുഴി യുവാവ്  ശ്യാംരാജിനെ 22, പോലീസ് ഇന്നലെ വീട്ടിൽ അറസ്റ്റ് ചെയ്തു.

കുണ്ടംങ്കുഴിയിലെ ചന്തുവിന്റെ മകൻ ശ്യാംരാജ് കാസർകോട്ടെ ടാറ്റ മോർട്ടോഴ്സ് കമ്പനി ജീവനക്കാരനാണ്. പ്ലസ്ടു കഴിഞ്ഞ് ഉപരിപഠനത്തിന് കാത്തിരിക്കുകയായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി വാട്സാപിലാണ് ശ്യാംരാജ് പരിചയപ്പെട്ടത്.

2022 ജൂണിൽ ഒരു ദിവസം കാമുകിയെ നേരിട്ടുകാണാൻ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. അന്ന് പെൺകുട്ടിയുടെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ശ്യാംരാജ് വിവാഹവാഗ്ദാനം നൽകി വീട്ടിൽ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തു.

ജുലായ് മാസത്തിൽ താൻ ഗർഭിണിയാണെന്ന് പെൺകുട്ടി തിരിച്ചറിഞ്ഞു. ശ്യാംരാജിനെ വിവരമറിയിക്കുകയും, കല്ല്യാണം കഴിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തപ്പോൾ, യുവാവ് ആദ്യം വിവാഹത്തിന് സമ്മതിച്ചുവെങ്കിലും, പിന്നീട് വീട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി വിവാഹത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയായിരുന്നു. പെൺകുട്ടി ഹോസ്ദുർഗ് പോലീസിൽ പരാതി നൽകി. പോലീസ് ശ്യാംരാജിന്റെ പേരിൽ  പോക്സോ വകുപ്പ് ചുമത്തി കേസ്സെടുത്തു.

കേസ്സിന് ശേഷവും പെൺകുട്ടിയുടെ വീട്ടുകാർ പെൺകുട്ടിയെ വിവാഹം കഴിക്കുകയാണെങ്കിൽ കേസ്സിൽ നിന്ന് പിൻമാറാമെന്ന് ശ്യാംരാജിനെ അറിയിച്ചുവെങ്കിലും, യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. ശ്യാംരാജിനെ ഇന്നലെ പുലർകാലം കുണ്ടങ്കുഴിയിലെ വീട്ടിൽ  ഹോസ്ദുർഗ് ഐപി, കെ.പി. സതീഷ് അറസ്റ്റ് ചെയ്തു.

പ്രതിയെ ഹോസ്ദുർഗ് കോടതി റിമാന്റ് ചെയ്തു. നിയമപരമായ ഗർഭഛിദ്രമല്ലാതെ പെൺകുട്ടിക്ക് മുന്നിൽ ഇനി മറ്റുവഴികളില്ല. ഒരുതവണ ലൈംഗികബന്ധത്തിലേർപ്പെട്ടപ്പോൾ തന്നെ പെൺകുട്ടി ഗർഭം ധരിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അറസ്റ്റിലായ പ്രതി ശ്യാംരാജിന്റെ വിശദീകരണം.

LatestDaily

Read Previous

മന്ത്രിസഭയിലേക്ക് ഇടത് പാര്‍ട്ടികളെ ക്ഷണിച്ച് നിതീഷ് കുമാർ

Read Next

മന്ത്രി വീണാ ജോർജിനെതിരെ കാസർകോട്ട് കരിങ്കൊടി