പോളി വിദ്യാർത്ഥിയെ മർദ്ദിച്ചു

കാഞ്ഞങ്ങാട്: നിത്യാനന്ദ പോളിടെക്ക്നിക്കിലെ രണ്ടാംവർഷ സിവിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് മുതിർന്ന വിദ്യാർത്ഥിയുടെ ക്രൂരമർദ്ദനം. ഇന്നലെ പകൽ 12-15ന് പരീക്ഷ കഴിഞ്ഞ് തിരികെ പോകുകയായിരുന്ന വിദ്യാർത്ഥിയെയാണ് മുതിർന്ന വിദ്യാർത്ഥി മർദ്ദിച്ചത്.

നീലേശ്വരം പള്ളിക്കരയിലെ കെ. വിഷ്ണുവിനെയാണ് 20, പോളി   യിലെ മുതിർന്ന വിദ്യാർത്ഥി ചെറുവത്തൂർ മുണ്ടക്കണ്ടത്തെ അർജുൻ വി.സി. തലയ്ക്ക് പിറകിൽ ശക്തിയായി അടിച്ചത്. മർദ്ദനത്തെ തുടർന്ന് ബോധരഹിതനായ വിഷ്ണുവിനെ ഉടൻ  ജില്ലാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

കേസ് കൊടുത്താൽ കൊന്ന് കളയുമെന്ന് അർജുൻ ഭീഷണിപ്പെടുത്തിയതായി വിഷ്ണു പരാതിപ്പെട്ടു. നിത്യാനന്ദ പോളിടെക്ക്നിക്കിൽ അടുത്തിടെ നടന്ന വിദ്യാർത്ഥി സംഘർഷത്തിനിടെ വിഷ്ണു വിദ്യാർത്ഥികളെ പിടിച്ചുമാറ്റിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് മർദ്ദന കാരണമെന്നാണ് വിഷ്ണു പറഞ്ഞു.

LatestDaily

Read Previous

ഗോ ഫസ്റ്റ് വിമാനം കോയമ്പത്തൂരില്‍ അടിയന്തരമായി ഇറക്കി

Read Next

രാഹുൽ ഗാന്ധിയുടെ ‘ഭാരത് ജോഡോ’ യാത്ര സെപ്റ്റംബർ 11ന് കേരളത്തിൽ