റിസര്‍വ് വനത്തില്‍ നിന്ന് തേക്ക്  മുറിച്ച്‌ കടത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍

കാസർകോട്: കാറഡുക്ക റിസര്‍വ് വനത്തില്‍ നിന്ന് തേക്ക് മരം മുറിച്ചു കടത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. മുളിയാര്‍ അരിയില്‍ ബ്രാഞ്ച് സെക്രട്ടറി ഇരിയണ്ണി സ്വദേശി സി.സുകുമാരനെയാണ് കാറഡുക്ക ഫോറസ്റ്റ് അധികൃതര്‍ അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പാണ് വനത്തില്‍ നിന്ന് മരം മുറിച്ചു കടത്തിയത്. മരത്തിന് അഞ്ച് ലക്ഷം രൂപ വിലമതിക്കും.

ഇയാളെകാസര്‍കോട്ഒന്നാംക്ലാസ്മജിസ്‌ട്രേറ്റ്കോടതിഈമാസം 23 വരെ റിമാന്‍ഡ് ചെയ്തു. മുറിച്ച മരത്തിന്റെ കുറ്റി എസ്‌കവേറ്റര്‍  ഉപയോഗിച്ച്‌ കിളച്ചെടുത്ത് തെളിവുകള്‍ നശിപ്പിച്ചതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Read Previous

ബേക്കലിൽ മിന്നല്‍ പരിശോധന: മയക്കു മരുന്നുമായി മൂന്നംഗ സംഘം അറസ്റ്റില്‍

Read Next

രൂപയുടെ മൂല്യം വീണ്ടുമിടിഞ്ഞു