പ്രവാസിയെത്തേടി യുവതി കാഞ്ഞങ്ങാട് വീട്ടിലെത്തി

കാഞ്ഞങ്ങാട്: ബഹ്റിനിലെ മനാമയിൽ 25 ലക്ഷം രൂപ കടമായി വാങ്ങി വഞ്ചിച്ച കാഞ്ഞങ്ങാട് പൈരടുക്കം സ്വദേശിയെ തേടി ആലപ്പുഴ ചേർത്തല സ്വദേശിയായ പ്രവാസി യുവതിയും സഹോദരനും കാഞ്ഞങ്ങാട്ടെത്തി.

ഇന്നലെ രാവിലെ കാഞ്ഞങ്ങാട്ടെത്തിയ യുവതിയും സഹോദരനും കാഞ്ഞങ്ങാട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായർക്ക് പരാതി നൽകിയ ശേഷം മാവുങ്കാൽ പൈരടുക്കത്തുള്ള പ്രവാസി നാരായണന്റെ വീട്ടിലെത്തിയെങ്കിലും, നാരായണൻ സ്ഥലത്തില്ലെന്ന മറുപടിയാണ് ഭാര്യ പ്രീതയിൽ നിന്ന്  ലഭിച്ചത്.

ബഹ്റിനിൽ നാരായണൻ ആരംഭിക്കുന്ന ബിസിനസ്സിൽ പങ്കാളിയാക്കാമെന്ന് മോഹിപ്പിച്ചാണ് ചേർത്തല കുടുംബത്തോട് നാരായണൻ കാൽകോടി രൂപ കൈപ്പറ്റിയത്. പണം നാരായണന്റെ ബഹ്റിൻ ബാങ്ക് അക്കൗണ്ട് വഴിയാണ് കൈമാറിയത്.

3 മാസത്തെ കാലാവധിക്കാണ് നാരായണൻ ചേർത്തല സ്വദേശിനി ഷിനിയോട് 40, കാൽകോടി രൂപ കടമായി വാങ്ങിയത്. ഒരു കുടുംബം പോലെ മനാമയിൽ കഴിഞ്ഞിരുന്ന ഷൈനിയെ കബളിപ്പിച്ച് നാരായണൻ ബഹ്റിനിൽ നിന്ന് മുങ്ങിയെന്ന് ഷിനി ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Read Previous

സ്വർണ്ണക്കടത്ത് സംഘത്തിന്‍റെ കസ്റ്റഡിയിലല്ല; ജസീൽ പിതാവുമായി ഫോണിൽ സംസാരിച്ചു

Read Next

മന്ത്രി വീണാ ജോർജ് നാളെ ജില്ലയിൽ