മുത്തലിബ് കൂളിയങ്കാലിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഐഎൻഎൽ നീക്കി

കാഞ്ഞങ്ങാട് : സമൂഹ മാധ്യമങ്ങളിലുടെ പാർട്ടിയെ അപകീർത്തിപ്പെടുത്തിയതിന് ഐഎൻഎൽ ജില്ലാ ജോ. സിക്രട്ടറി മുത്തലിബ് കൂളിയങ്കാലിനെ പാർട്ടിയുടെ മുഴുവൻ സ്ഥാനമാനങ്ങളിൽ നിന്ന്  നീക്കം ചെയ്തതായി ഐഎൻഎൽ ജില്ലാ പ്രസിഡണ്ട് എം. ഹമീദ് ഹാജിയും ജനറൽ സിക്രട്ടറി അസീസ് കടപ്പുറവും അറിയിച്ചു.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് വേളയിൽ മുസ്്ലിം ലീഗ് വിട്ട് ഐഎൻഎല്ലിലേക്ക് വന്ന മുത്തലിബ് നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും, നേതാക്കളെ അപകീർത്തിപ്പെടുത്തുകയും ചെയ്തതിന് നേരത്തെ പാർട്ടി താക്കീത് ചെയ്തുവെങ്കിലും തുടർന്നും അച്ചടക്ക ലംഘനം തുടരുകയായിരുന്നുവെന്ന് നേതാക്കൾ പറഞ്ഞു.

Read Previous

മന്ത്രി വീണാ ജോർജ് നാളെ ജില്ലയിൽ

Read Next

ബേക്കലിൽ മിന്നല്‍ പരിശോധന: മയക്കു മരുന്നുമായി മൂന്നംഗ സംഘം അറസ്റ്റില്‍