മന്ത്രി വീണാ ജോർജ് നാളെ ജില്ലയിൽ

കാഞ്ഞങ്ങാട്: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നാളെ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ഉച്ചക്ക് 12-30ന് കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിൽ നവജാത ശിശുക്കളുടെ പരിചരണത്തിനുള്ള എസ്എൻസിയു പീഡിയാട്രിക്ക് വാർഡ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

ഉച്ചതിരിഞ്ഞ് 3-ന് തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രവും വൈകീട്ട് 5-ന് ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രവും മന്ത്രി ഉദ്ഘാടനം ചെയ്യും. നാളെ കാസർകോട്ടെത്തുന്ന  മന്ത്രി വീണാ ജോർജ് മൊഗ്രാലിൽ ഗവ: യുനാനി ഡിസ്പൻസറിയുടെ പുതിയ ഐപി ബ്ലോക്ക് ഉദ്ഘാടനം ചെയ്യും.  പതിനൊന്ന് മണിക്ക് ഉക്കിനടുക്കയിൽ കാസർകോട് ഗവ. മെഡിക്കൽ കോളേജ് ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവ്വഹിക്കും.

LatestDaily

Read Previous

പ്രവാസിയെത്തേടി യുവതി കാഞ്ഞങ്ങാട് വീട്ടിലെത്തി

Read Next

മുത്തലിബ് കൂളിയങ്കാലിനെ പാർട്ടി സ്ഥാനങ്ങളിൽ നിന്ന് ഐഎൻഎൽ നീക്കി