പീഡന കേസ്: കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കണ്ണൂര്‍: സഹകരണസംഘം ജീവനക്കാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ വി.പി കൃഷ്ണകുമാര്‍ അറസ്റ്റില്‍. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്  സംസ്ഥാനത്തിന് പുറത്ത് നിന്ന് പിടികൂടിയത്.

കൃഷ്ണകുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തോട്ടട കിഴുന്ന വാര്‍ഡ് അംഗമാണ് കൃഷ്ണകുമാര്‍. ആരോപണമുയര്‍ന്നതോടെ കൃഷ്ണകുമാറിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നടക്കം ജില്ലാ നേതൃത്വം പുറത്താക്കിയിരുന്നു.

കഴിഞ്ഞ മാസം 15നാണ് കേസിനാസ്പദമായ സംഭവം.സഹകരണ സ്ഥാപനത്തിലെ ഭരണസമിതിയില്‍ അംഗമാണ് കൃഷ്ണകുമാര്‍. ഓഫീസ് മുറിയില്‍ ലൈംഗികോദ്ദേശ്യത്തോടെ കടന്നുപിടിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയാണ് പരാതിക്കാരി. യുവതി വീട്ടിലെത്തി ഭര്‍ത്താവിനോട് വിവരം പറയുകയും ഇരുവരും എടക്കാട് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

Read Previous

റിഫ മെഹ്നുവിന്‍റെ ആത്മഹത്യ; ഭര്‍ത്താവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Read Next

മഹാത്മാഗാന്ധി സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി