ബസ്സുടമ പേരൂർ ബാലകൃഷ്ണൻ അന്തരിച്ചു

കാഞ്ഞങ്ങാട്: പേരൂർ ബസ് ട്രാവൽസ് ഉടമ അമ്പലത്തറ ബിദിയാലിലെ താമസിക്കുന്ന ബാലകൃഷ്ണൻ  68, അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി വടകരയിലെ സ്വകാര്യാ ശുപത്രിയിൽ ചികിൽസയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

രക്തപ്രവാഹം നിൽക്കാത്തതിനെ തുടർന്ന്  രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. സി.പി. എം കാഞ്ഞങ്ങാട് മോട്ടോർ ബ്രാഞ്ച് സെക്രട്ടറിയും ബസ് ഉടമസ്ഥ സഹകരണ സംഘം ഡയറക്ടറുമാണ്. പേരൂറിലെ പരേതരായകണ്ണന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. ഏക മകൾ ബ്യൂല. സഹോദരങ്ങൾ : കുമാരൻ (പേരൂർ) ,പരേതരായ രാമൻ ,അമ്പാടി ,കുഞ്ഞമ്പു ,കൊട്ടൻ ,നാരായണൻ.

Read Previous

ഇന്ത്യയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആയി യു.യു.ലളിത് നിയമിതനായി

Read Next

റിഫ മെഹ്നുവിന്‍റെ ആത്മഹത്യ; ഭര്‍ത്താവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി