മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയില്‍ 50 ലക്ഷത്തിന്റെ സ്വര്‍ണ്ണ മിശ്രിതം

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍   വീണ്ടും സ്വര്‍ണ്ണവേട്ട. ജിദ്ദയില്‍ നിന്ന് വന്ന ഇന്‍ഡിഗോ എയർലൈൻസ് വിമാനത്തിലെത്തിയ മലപ്പുറം സ്വദേശി അലിയില്‍ നിന്ന് 50 ലക്ഷത്തോളം രൂപ വിലവരുന്ന ഒരു കിലോഗ്രാം സ്വര്‍ണ്ണ മിശ്രിതം കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കണ്ടെടുത്തു.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണമിശ്രിതം കണ്ടെടുത്തത്. സ്വര്‍ണ്ണ മിശ്രിതം ഗുളിക  രൂപത്തില്‍ നാല് പായ്ക്കറ്റുകളാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചായിരുന്നു കസ്റ്റംസ് പരിശോധനയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചത്. ജിദ്ദയിൽ നിന്നാണ് അലി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങിയത്. മലപ്പുറം സ്വദേശിയാണ്.

Read Previous

മഹാത്മാഗാന്ധി സർവ്വകലാശാല നാളത്തെ പരീക്ഷകൾ മാറ്റി

Read Next

നൂപുർ ശർമയ്ക്ക് ആശ്വാസം; കേസുകൾ ഒരുമിച്ചു പരിഗണിക്കും