നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി അറസ്റ്റില്‍

ആദൂര്‍: നിരവധി കേസുകളില്‍ പ്രതിയായ  37.50 ഗ്രാം കഞ്ചാവുമായി അറസ്റ്റില്‍. ചെര്‍ളടുക്ക ക്വാർട്ടേഴ്സിലെ താമസക്കാരനായ തെക്കന്‍ സലീമിനെയാണ് 49, ആദൂര്‍ എസ്. ഐ മധുസൂദനന്‍ മടിക്കൈയും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകുന്നേരം മുളിയാര്‍ മാസ്തിക്കുണ്ട് ബസ് സ്റ്റാന്റ് പരിസരത്താണ് ഇയാള്‍ പോലീസിന്റെ പിടിയിലായത്. പതിനഞ്ച് വര്‍ഷത്തിലധികമായി കഞ്ചാവ് വില്‍പനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സലാം ജില്ലയിലെ   കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയാണ്.

കൊല്ലം സ്വദേശിയായ പ്രതി വര്‍ഷങ്ങളായി കാസര്‍കോട് ജില്ലയില്‍ താമസിച്ച് വരികയായിരുന്നു. സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ ഗുരുരാജ്, ചന്ദ്രന്‍, സുരേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Read Previous

ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട 17 കാരിയെ പീഡനത്തിനിരയാക്കിയ യുവാവിനെതിരെ പോക്സോ

Read Next

സിപിഐ ജില്ലാ സിക്രട്ടറിയുടെ മാതാവ് ശ്രീമതി അന്തരിച്ചു