ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പരപ്പ: പരപ്പയില് നിന്ന് രണ്ട് ലക്ഷം രൂപ വില വരുന്ന ബൈക്ക് മോഷ്ടിച്ച രണ്ട് യുവാക്കളെ വെള്ളരിക്കുണ്ട് എസ് ഐ എം പി വിജയകുമാറും സംഘം അറസ്റ്റ് ചെയ്തു . കരിവെള്ളൂര് പാലത്തേരയിലെ മുഹമ്മദിന്റെ മകന് ജസീല് 23, കൊടക്കാട് വെള്ളച്ചാലിലെ കബീറിന്റെ മകന് ഇസ്മയില് 19, എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പരപ്പയില് നടന്ന ഫുട്ബോള് ടൂര്ണ്ണമെന്റില് പങ്കെടുക്കാ നെത്തിയ ബാനം കോട്ടപ്പാറയിലെ മഹേഷ് പരപ്പ വില്ലേജ് ഓഫീസ് പരിസരത്ത് നിര്ത്തിയിട്ട കെ എല് 79 എ 2305 നമ്പര് ആഡംബര ബൈക്കാണ് ഇവര്മോഷ്ടിച്ചത്.
മോഷ്ടിച്ച ബൈക്ക് ജസീലിന്റെ വീട്ടില് നിന്ന് പോലീസ് കണ്ടെടുത്തു. അന്വേഷണ സംഘത്തില് എസ്ഐക്ക് പുറമേ എസ് ഐ സജി ജോസഫ്, സീനില് സിവില് പോലീസ് സത്യപ്രകാശ്, ടി ആര് മധു എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയില് ഹജരാകും
350