സംസ്ഥാനപാതയിൽ ചതിക്കുഴികൾ

കാഞ്ഞങ്ങാട്: റോഡുകളിലെ കുഴിയടക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടും കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാനപാതയിലെ കുഴികൾക്ക് മോക്ഷം കിട്ടിയില്ല. നിർമ്മാണം പൂർത്തിയാക്കി രണ്ട് വർഷം പിന്നിട്ട കെഎസ്ടിപി റോഡിലാണ് അങ്ങിങ്ങായി കുഴികൾ രൂപപ്പെട്ടത്.  വലിയ ചരക്കുവണ്ടികൾ സദാസമയവും കടന്നുപോകുന്ന കെഎസ്ടിപി റോഡിൽ പലയിടത്തുമായുള്ള ചതിക്കുഴികളിൽ ഇരുചക്രവാഹനങ്ങൾ വീഴുന്നത് പതിവു കാഴ്ചയാണ്. മഴവെള്ളം കെട്ടി നിൽക്കുന്നയിടങ്ങളിൽ കുഴികൾ കാണാതെയാണ് ഇരുചക്രവാഹനങ്ങൾ വീഴുന്നത്.

Read Previous

പരപ്പയില്‍ നിന്ന് മോഷണം പോയ ബൈക്കുമായി 2 യുവാക്കള്‍ അറസ്റ്റില്‍

Read Next

പാതയിൽ  ആളെക്കൊല്ലരുത്