പിതാവിനെ മർദ്ദിച്ച യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ചിറ്റാരിക്കാൽ: സ്വത്ത് എഴുതി നൽകാത്തതിന് പിതാവിനെ മർദ്ദിച്ച മകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വെസ്റ്റ് എളേരി വരക്കാട്ടാണ് വീടും സ്ഥലവും സ്വന്തം പേരിൽ  എഴുതി നൽകാത്തതിന് മകൻ പിതാവിനെ മർദ്ദിക്കുകയും കടിക്കുകയും ചെയ്തത്.

വരക്കാട് കാഞ്ഞിരത്തിങ്കാൽ ഹൗസിൽ രാജു കുര്യന്റെ മകൻ ജിൻസ് കുര്യനാണ് 24, പിതാവിനെ സ്വത്തിന്റെ പേരിൽ മർദ്ദിച്ചത്. മകനെതിരെ പിതാവ് ചിറ്റാരിക്കാൽ പോലീസ്സിൽ നൽകിയ പരാതിയിൽ കേസ്സെടുത്തതിന് പിന്നാലെയാണ് ജിൻസ് കുര്യൻ കൈഞരമ്പ് മുറിച്ചത്. യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.

Read Previous

പാതയിൽ  ആളെക്കൊല്ലരുത്

Read Next

മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഒരു സ്ത്രീ പോലുമില്ലെന്ന് വിമർശനം