മോഷ്ടാവ് പെരിയാട്ടടുക്കം റിയാസ് പിടിയിൽ

പയ്യന്നൂര്‍: കോടതിയിൽ നിന്നും ചാടിപ്പോയ കുപ്രസിദ്ധ വാഹന മോഷ്ടാവ് അറസ്റ്റിൽ. ഒളിവില്‍ കഴിയുകയായിരുന്ന ഇയാൾ മട്ടന്നൂര്‍ ശിവപുരത്തെ ഭാര്യാവീട്ടിലെത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് ഇൻസ്പെക്ടർ മഹേഷ് കെ. നായരുടെ നേതൃത്വത്തിൽ പോലീസെത്തിയാണ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ മാസം 22ന് വൈകുന്നേരമാണ് പയ്യന്നൂര്‍ ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ നിന്ന് റിയാസ് രക്ഷപ്പെട്ടത് . അഭിഭാഷകനോടൊപ്പം കോടതിയില്‍ കീഴടങ്ങാനെത്തിയ റിയാസിന്റെ മൊഴി മജിസ്‌ട്രേട്ട് രേഖപ്പെടുത്താന്‍ തുടങ്ങവെ റിമാന്റിലാകുമെന്ന ഘട്ടത്തിലാണ് കോടതി മുറിയില്‍ നിന്ന് ഇയാള്‍ ഇറങ്ങിയോടിയത്.

തുടർന്ന് കോടതി ജൂനിയർ സൂപ്രണ്ട് പയ്യന്നൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. 2008ൽ -ചെറുതാഴം മണ്ടൂരില്‍ നിന്ന് സ്‌കോര്‍പ്പിയോ കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസ് രജിസ്റ്റർ  ചെയ്ത കേസില്‍ കോടതിയില്‍ ഹാജരാകാന്‍ വീഴ്ച വരുത്തിയതിന് റിയാസിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു.   കണ്ണൂര്‍-കാസർകോട്  ജില്ലകളിലായി നൂറോളം കേസുകളിലും കർണ്ണാടകയിലെ കൊലപാതക കേസിലും ഇയാള്‍ പ്രതിയാണെന്ന് പോലീസ്  പറഞ്ഞു.

Read Previous

അവിശ്വസനീയം, ചാമ്പ്യൻമാരുടെ ചാമ്പ്യൻ; പി.വി സിന്ധുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Read Next

സ്വർണ്ണക്കടത്ത് കുഴൽപ്പണ മാഫിയകൾ അഴിഞ്ഞാടുന്നു