യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സ്‌ത്രീധന പീഡന കേസ്

രാജപുരം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ഗാർഹിക പീഡനത്തിന് കേസ്. യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറി നോയൽ ടോമിൻ ജോസഫിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.

ഭാര്യയുടെ പരാതിയിൽ രാജപുരം പോലീസിന്റേതാണ് നടപടി. കൂടുതൽ സ്‌ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നാണ് പരാതി. യൂത്ത് കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിക്കും യുവതി പരാതി നൽകി.

Read Previous

കഞ്ചാവുമായി യുവാവ് ബേക്കലിൽ പിടിയിൽ

Read Next

ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു