ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ : കാസർകോട് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി ബേക്കൽ ഡിവൈഎസ്പി കെ.സുനിൽകുമാറിന്റെ നിർദ്ദേശപ്രകാരം ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു. പി. വിപിൻ നടത്തിയ റെയ്ഡിൽ വീടിനുള്ളിൽ സൂക്ഷിച്ച കഞ്ചാവ് പിടികൂടി.
പെരിയ ചെർക്കപ്പാറ രാരപ്പനടുക്കം കോളനിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 2 കിലോ കഞ്ചാവ് പിടികൂടിയത്. കോളനിയിലെ കുഞ്ഞഹമ്മദിന്റെ മകൻ അസ്ഹറുദ്ദിന്റെ വീട്ടിൽ നിന്നാണ് പോലീസ് രണ്ട് കിലോ കഞ്ചാവ് പിടിച്ചെടുത്തത്. സംഭവത്തിൽ കുണിയയിലെ മൊയ്തീന്റെ മകൻ നാച്ചു എന്ന് വിളിക്കുന്ന നാസർ 20, അറസ്റ്റിലായി റിമാന്റിലാണ്. അസ്ഹറുദ്ദിൻ ഒളിവിലാണ്.
ചെർക്കപ്പാറ കോളനി കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി വസ്തുക്കളുടെ വില്പ്പനയെക്കുറിച്ച് ജില്ലാപോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. കഞ്ചാവ് ഉപയോഗിക്കാനും വിലയ്ക്ക് വാങ്ങാനും ധാരാളം യുവാക്കൾ പുറമെ നിന്നും കോളനിയിലെത്താറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
ചെർക്കപ്പാറ കോളനിയിൽ നടന്ന റെയ്ഡിൽ ബേക്കൽ പോലീസ് ഇൻസ്പെക്ടർ യു. പി. വിപിൻ, എസ്.ഐ. കെ. വി. രാജീവൻ, ഏ.എസ്.ഐ. രാജൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ്, പോലീസ് ഡ്രൈവർ അജീഷ് എന്നിവർ പങ്കെടുത്തു.