ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണ്ണമാല കവർന്നു

ബേക്കൽ: ബൈക്കിലെത്തി വീട്ടമ്മയുടെ സ്വർണ്ണമാല പൊട്ടിച്ച രണ്ടംഗ സംഘത്തിനെതിരെ ബേക്കൽ പോലീസ് കേസെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്കാണ് പനയാൽ ചെർക്കപ്പാറയിൽ കടയിൽ നിന്നും സാധനം വാങ്ങി തിരികെ പോവുകയായിരുന്ന 66 കാരിയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ സംഘം മാലപൊട്ടിച്ചത്.

പനയാൽ പട്രച്ചാലിലെ ചിരുതയുടെ മകൾ ടി. നാരായണിയുടെ കവുത്തിൽ നിന്നാണ് ബൈക്കിലെത്തിയ സംഘം ഒന്നരപ്പവൻ തൂക്കം  വരുന്ന  സ്വർണ്ണമാല പൊട്ടിച്ചത്. നാരായണിയുടെ പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത്  അന്വേഷണമാരംഭിച്ചു.

Read Previous

യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സ്‌ത്രീധന പീഡന കേസ്

Read Next

നിതീഷ് ആർജെഡി-കോൺഗ്രസ് സഖ്യത്തിലേക്ക്?