ബന്ധുവിന്റെ കഴുത്ത് മുറിച്ച യുവാവ് റിമാന്റിൽ

പടന്ന: സുഹൃത്തിനെ വിളിച്ചുകൊണ്ടുപോയി മൂർച്ചയുള്ള ആയുധം കൊണ്ട് കഴുത്ത് മുറിച്ച സംഭവത്തിൽ കൂലിത്തൊഴിലാളി റിമാന്റിൽ.  ആഗസ്ത് 3 ന് മാവിലാക്കടപ്പുറം ബലിത്തറയ്ക്ക് സമീപത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

മാവിലാക്കടപ്പുറം ഒരിയരയിലെ ഓട്ടോ തൊഴിലാളി കെ.ശ്രീയേഷിന്റെ 32, കഴുത്താണ് ബന്ധുവായ ഷൈമേഷ 30, മൂർച്ചയേറിയ ആയുധമുപയോഗിച്ച് മുറിച്ചത്. ഗുരുതരമായി മുറിവേറ്റ ശ്രിയേഷ് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ ചന്തേര പോലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു. ഷൈമേഷിനെ ചന്തേര പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയായിരുന്നു. വാട്സ് ആപ്പ് പ്രചാരണം സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണ് മദ്യലഹരിയിലായിരുന്ന ഷൈമേഷ് ശ്രീയേഷിന്റെ കഴുത്ത് മുറിച്ചത്. 

ഇരുവരും ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് സ്ത്രീ വിഷയത്തെച്ചൊല്ലിയുള്ള വാട്സ് ആപ്പ് പ്രചാരണത്തെക്കുറിച്ച് തർക്കമുണ്ടായത്. വാദിയും പ്രതിയും ബന്ധുക്കളായതിനാൽ കേസ് ഒത്തുതീർക്കാനുള്ള ശ്രമങ്ങൾ നടന്നിരുന്നു.  മൂർച്ചയേറിയ ബ്ലേഡുപയോഗിച്ചാണ് ഷൈമേഷ് ശ്രീയേഷിന്റെ കഴുത്ത് മുറിച്ചതെന്ന് സംശയിക്കുന്നു.

Read Previous

കെ.കെ.രാഗേഷിന്റെ ഭാര്യയുടെ നിയമനം; കണ്ണൂർ വിസിയോട് വിശദീകരണം തേടി ഗവർണർ

Read Next

ഏഎസ്ഐയുടെ ആത്മഹത്യാ കേസ്സ് അവസാനിപ്പിക്കുന്നു