ലാപ്പ്ടോപ്പ് കവർച്ചാസംഘം പിടിയിൽ

കാഞ്ഞങ്ങാട്: ദുർഗ്ഗാഹൈസ്ക്കൂളിന് സമീപം നിട്ടടുക്കത്ത് റിട്ടയേഡ് കോളേജ് അധ്യാപകന്റെ വീട്ടിൽ നിന്നും ലാപ്പ്ടോപ്പ് കവർച്ച ചെയ്ത സംഘത്തെ ഹൊസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ പി.കെ.ഷൈനിന്റെ നേതൃത്വത്തിലുള്ള  സംഘം അറസ്റ്റ് ചെയ്തു. രാജപുരം പയസ് ടെൻത് കോളേജിൽ നിന്നും വിരമിച്ച അധ്യാപകൻ ജോർജ്മാമന്റെ വീട്ടിൽ നിന്നാണ് ലാപ്ടോപ്പ് മോഷ്ടിച്ചത്. ഇദ്ദേഹം വീട് പൂട്ടി തൊടുപുഴയിലെ ബന്ധുവീട്ടിൽ പോയപ്പോഴാണ്  കവർച്ച നടന്നത്.

വീടിന്റെ പരിസരം വൃത്തിയാക്കാൻ വന്ന സ്ത്രീയാണ് വീടിന്റെ  പിൻവാതിൽ തകർത്ത നിലയിൽ കണ്ടത്. നീലേശ്വരം തൈക്കടപ്പുറം കൊട്രറച്ചാലിലെ പി. സതീശൻ 48, ഹരിപുരം പെരളത്തെ ഏ. വി. ശശി 49, മാവുങ്കാൽ കാട്ടുകുളങ്ങരയിലെ ഏ.വി. മനു 30 എന്നിവരെയാണ് ലാപ്ടോപ്പ് കവർച്ചാക്കേസിൽ ഹൊസ്ദുർഗ്ഗ് ഐ.പി. അറസ്റ്റ് ചെയ്തത്. ഇവരിൽ മനു നയാബസാറിൽ നടന്ന മൊബൈൽ ഫോൺ കവർച്ചാക്കേസിൽ പ്രതിയാണ്.

Read Previous

ക്വട്ടേഷന്‍, കള്ളക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പോലീസ്

Read Next

ലോകകപ്പ് സ്മരണയ്ക്കായി നാണയങ്ങളോ കറൻസിയോ പുറത്തിറക്കിയിട്ടില്ലെന്ന് ഖത്തർ