മയക്കുമരുന്ന് വേട്ട ശക്തം: രണ്ടിടങ്ങളിൽ 26.8 ഗ്രാം എംഡിഎംഏ പിടികൂടി

കാഞ്ഞങ്ങാട് : ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ക്ലീൻ കാസർകോട് ഓപ്പറേഷന്റെ ഭാഗമായുള്ള മയക്കുമരുന്ന് വേട്ടയിൽ നീലേശ്വരം പള്ളിക്കരയിൽ കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.ഏ. രാസലഹരി മരുന്നും കഞ്ചാവും പിടികൂടി.

കാഞ്ഞങ്ങാട് ഡിവൈഎസ്, പി. ബാലകൃഷ്ണൻ നായരുടെ  നേതൃത്വത്തിൽ നീലേശ്വരം ഐ.പി., കെ.പി. ശ്രീഹരി, എസ്ഐ, കെ. ശ്രീജേഷ് എന്നിവരടങ്ങുന്ന സംഘം നടത്തിയ പരിശോധനയിൽ പള്ളിക്കര റെയിൽവേ ഗേയ്റ്റിന് സമീപത്ത് നിന്നാണ് കെ.എൽ. 60 എൽ 9159 നമ്പർ  ഇന്നോവ കാറിൽ കടത്തുകയായിരുന്ന 25 ഗ്രാം എം.ഡി.എം.ഏയും, 2 കിലോ കഞ്ചാവും പിടികൂടിയത്.

പഴയങ്ങാടി മാടായി മഞ്ഞറവളപ്പ് നിസ്സാമുദ്ദീൻ മൻസിലിൽ സത്താറിന്റെ മകൻ ഏ. നിഷാം 32, കണ്ണൂർ എടക്കാട് തോട്ടട മുബാറക്ക് മൻസിലിൽ അബൂബക്കർ സിദ്ധിഖിന്റെ മകൻ മുഹമ്മദ് താഹ 20, എന്നിവരെയാണ് കാറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെ പോലീസ് പിടികൂടിയത്.

ഹോസ്ദുർഗ്ഗ് പോലീസ് ഇന്നലെ രാത്രി നടത്തിയ പരിശോധനയിൽ പടന്നക്കാട്ട് നിന്നും വീണ്ടും എം.ഡി.എം.ഏ. പിടികൂടി. ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർ പി.കെ. ഷൈൻ പടന്നക്കാട്ട് നടത്തിയ പരിശോധനയിലാണ് പടന്നക്കാട് കുറുന്തൂരിലെ എസ്. സഫ്്വാനെ 25, 1.8 ഗ്രാം എം.ഡി.എം.ഏ.യുമായി പിടികൂടിയത്.

ഓഗസ്റ്റ് 3-ന് നടത്തിയ പരിശോധനയിൽ പടന്നക്കാട് കരുവളത്തെ ഫസീമിനെ 31, 1.840 ഗ്രാം എം.ഡി.എം.ഏ.യുമായി ഹോസ്ദുർഗ്ഗ് ഐ.പി., കെ.പി. ഷൈൻ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ റിമാന്റിലാണ്. രണ്ട് ദിവസങ്ങളിലായി പടന്നക്കാട്ടും നീലേശ്വരത്തും നടന്ന പരിശോധനയിൽ 4 പേരാണ് എം.ഡി.എം.ഏ.യുമായി പിടിയിലായത്.

രണ്ട് ദിവസങ്ങളിലായി 27 ഗ്രാമിലധികം എം.ഡി.എം.ഏ.യാണ് നീലേശ്വരത്ത് നിന്നും പടന്നക്കാട്ട് നിന്നും പോലീസ് പിടിച്ചത്. ഓഗസ്റ്റ് 3-ന് കാസർകോട് പോലീസ് നടത്തിയ റെയ്ഡിൽ കൊവ്വൽപ്പള്ളി കല്ലഞ്ചിറയിലെ ഡി. ഗഫൂറിനെ 16.500 ഗ്രാം എം.ഡി.എം. ഏ.യുമായി പോലീസ് പിടികൂടിയിരുന്നു.

ജില്ലയിലേക്ക് എം.ഡി.എം.ഏ. വ്യാപകമായി കടത്തുന്നുണ്ടെന്ന സൂചനയാണ് ഇതുവഴി ലഭ്യമാകുന്നത്.  മയക്കുമരുന്ന് മാഫിയയെ പൂട്ടുമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ഓപ്പറേഷൻ ക്ലീൻ കാസർകോട് പ്രഖ്യാപിച്ചത്.

LatestDaily

Read Previous

രാജ്യത്തെ ജനാധിപത്യം തകർന്നു: ടി സിദ്ദിഖ് എംഎൽഎ

Read Next

ഗൂഗിൾ മാപ്പിനു വഴി തെറ്റി; കാർ കൈത്തോട്ടിലേക്ക് വീണു