പാര്‍ട്ടി കമ്മിറ്റികള്‍ ചിട്ടി നടത്തരുത്: സിപിഎം

കണ്ണൂര്‍: പാര്‍ട്ടി കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചിട്ടികളുള്‍പ്പെടെയുള്ള സാമ്പത്തിക ഇടപാടുകള്‍ നടത്തരുതെന്ന് സിപിഎം. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് സമ്മാന പദ്ധതി ഉള്‍പ്പെടുത്തി ചിട്ടി നടത്തിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദ്ദേശം.

പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള വായനശാലകള്‍ക്കും സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും ചിട്ടി നടത്തുന്നതിന് നിയന്ത്രണങ്ങളൊന്നുമില്ല. പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസായ ഏകെജി മന്ദിരം നിര്‍മ്മിക്കുന്നതിന് ആവിഷ്‌കരിച്ച ചിട്ടി ലക്ഷ്യത്തിലെത്തിക്കാന്‍ സാധിക്കാത്തതും വിവാദങ്ങളിലേക്ക് വഴിവെച്ചതും പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കി.

അതേസമയം, പയ്യന്നൂരില്‍ പാർട്ടി ഫണ്ട് നഷ്ടപ്പെട്ടില്ലെന്ന് വ്യക്തമാക്കുന്ന വരവ് ചെലവ് കണക്കുകള്‍ സിപിഎം ഏരിയ കമ്മിറ്റി അവതരിപ്പിച്ചിരുന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട്, പാര്‍ട്ടി ഏരിയ കമ്മിറ്റി ഓഫീസ് കെട്ടിട നിര്‍മ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി ഫണ്ട്, എന്നിവയിലെ പണം തിരിമറി നടത്തിയെന്നായിരുന്നു ആരോപണം.

ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിച്ചതോടെ അന്വേഷണം നടത്തി ആരോപണ വിധേയനായ പയ്യന്നൂര്‍ എംഎൽഏ, ടി. ഐ. മധുസൂധനനെ പാര്‍ട്ടി തരംതാഴ്ത്തുകയും പരാതി ഉന്നയിച്ച ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ മാറ്റുകയും ചെയ്തിരുന്നു. നാട്ടിലെങ്ങും പാർട്ടി കളോ പാർട്ടി ഭാരവാഹികളോ നടത്തുന്ന കുറികൾ ധാരാളമുണ്ട്. പാർട്ടി അംഗങ്ങളും അനുഭാവികളുമാണ് ഇത്തരം കുറികളിൽ അംഗങ്ങൾ.

Read Previous

അഭിഭാഷകനെതിരെ പരാതി നൽകാൻ വക്കീൽ ഗുമസ്ഥയിൽ സമ്മർദ്ദം

Read Next

രാജ്യത്തെ ജനാധിപത്യം തകർന്നു: ടി സിദ്ദിഖ് എംഎൽഎ