മദ്രസാധ്യാപകനെതിരെ പോക്സോ കേസ്

പടന്ന : മദ്രസ വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ മദ്രസാധ്യാപകനെതിരെ ചന്തേര പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. ചന്തേര പോലീസ് സ്റ്റേഷൻ പരിധിയിൽ  താമസിക്കുന്ന 15കാരിയുടെ പരാതിയിലാണ് കേസ് 2017-18 കാലയളവിലാണ് മദ്രസാധ്യാപകൻ വിദ്യാർത്ഥിനിയെ ലൈംഗിക പീഡനത്തിനിരയാക്കിയത്. പെൺകുട്ടി 6-ാം തരത്തിൽ പഠിക്കുമ്പോഴാണ് പീഡനം നടന്നത്.

സ്കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡന വിവരം പുറത്തുപറഞ്ഞത്. ഇതേത്തുടർന്ന് സ്കൂൾ അധികൃതർ ചന്തേര പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കർണ്ണാടക സ്വദേശിയായ മദ്രസാധ്യാപകനെ പ്രതിയാക്കിയാണ് ചന്തേര പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. പരാതിക്കാരിയായ പെൺകുട്ടി ഇപ്പോൾ പത്താംതരം വിദ്യാർത്ഥിനിയാണ്.

Read Previous

വിദ്യാര്‍ഥികളില്‍ തൊഴില്‍ നൈപുണ്യം വളര്‍ത്താന്‍ ലിങ്ക്ഡ്ഇന്നുമായി സര്‍ക്കാര്‍ കൈകോര്‍ക്കുന്നു

Read Next

തമിഴ്നാട് സ്വദേശിയുടെ ആത്മഹത്യ : മുഖ്യമന്ത്രിയുെട ഓഫീസ് ഇടപെട്ടു