ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : തട്ടുകട ഉടമയുടെ മാനസിക ശാരീരിക പീഡനത്തിൽ മനം നൊന്ത് തമിഴ്നാട് സ്വദേശി ആത്മഹത്യ ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ. മാണിക്കോത്ത് ക്വാർട്ടേഴ്സിൽ താമസക്കാരനും തമിഴ്നാട് കള്ളക്കുറിച്ചി സ്വദേശിയുമായ ഏഴിമലൈയാണ് 48, ഒരാഴ്ച മുമ്പ് ക്വാർട്ടേഴ്സിനുള്ളിൽ കെട്ടിത്തൂങ്ങി ജീവൻ അവസാനിപ്പിച്ചത്.
കുടുംബ സമേതം മാണിക്കോത്തെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഏഴുമലൈ കൂലിത്തൊഴിലാളിയായിരുന്നു. ഇദ്ദേഹത്തിന്റെ മകനെ മാണിക്കോത്തെ തട്ടുകട ഉടമ മോഷണമാരോപിച്ച് മർദ്ദിച്ചിരുന്നു. തട്ടുകടയിൽ നിന്നും വെളിച്ചെണ്ണ മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം.
30 വർഷമായി ജില്ലയിലുള്ള ഏഴുമലൈയുടെ മക്കൾ ഇവിടെത്തന്നെയാണ് പഠിക്കുന്നത്. ഏഴുമലൈയെയും കുടുംബത്തെയും ക്വാർട്ടേഴ്സിൽ നിന്നും കുടിയൊഴിപ്പിക്കാനും തട്ടുകട ഉടമ നീക്കം നടത്തിയിരുന്നു. സംഭവത്തിന് ശേഷംകടുത്ത മാനസിക സംഘർഷം അനുഭവിച്ചിരുന്ന ഇദ്ദേഹം തട്ടുകട ഉടമയുടെ ക്രൂരതയിൽ മനംനൊന്താണ് ജീവനൊടുക്കിയത്.
ഏഴിമലൈയുടെ 13കാരനായ മകനെയാണ് മാണിക്കോത്തെ തട്ടുകടയുടമ മർദ്ദിച്ചത്. സംഭവത്തെക്കുറിച്ചന്വേഷിച്ച് നടപടിയെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ജില്ലാ കളക്ടറോടും ജില്ലാ പോലീസ് മേധാവിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. 13കാരനെ മർദ്ദിച്ച സംഭവത്തിൽ തട്ടുകടയുടമയ്ക്കെതിരെ ബാലാവകാശ നിയമപ്രകാരം കേസെടുക്കാൻ സാധ്യതയുണ്ട്. ഏഴിമലൈയുടെ ആത്മഹത്യയ്ക്ക് കാരണക്കാരനായതിനാൽ ആത്മഹത്യാ പ്രേരണക്കുറ്റത്തിനും കേസെടുക്കാവുന്നതാണ്.
മോഷണക്കുറ്റമാരോപിച്ച് മകനെ മർദ്ദിച്ച സംഭവത്തെത്തുടർന്ന് തമിഴ്നാട് സ്വദേശിയായ കൂലിത്തൊഴിലാളി തൂങ്ങിമരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. മോഷണക്കുറ്റമാരോപിച്ച് കുട്ടിയെ മർദ്ദിച്ച തട്ടുകടക്കാരൻ നിയമം കയ്യിലെടുക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചു.